മാപ്പ് പറയില്ല, ദയ അഭ്യർത്ഥിക്കില്ല, ചെയ്തത് കർത്തവ്യം- പ്രശാന്ത് ഭൂഷൻ

കോടതി അലക്ഷ്യ കേസിൽ മാപ്പ് പറയില്ലെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ. ദയക്കായി കോടതിയോട് യാചിക്കില്ലെന്നും ഔദര്യം അവശ്യമില്ലെന്നും കോടതിയുടെ ഏത് ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പ്രശാന്ത് ഭൂഷൻ കോടതിയെ അറിയിച്ചു. കോടതി അലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെടുന്നത് വേദനയുണ്ടാന്നുണ്ട്, എന്നാൽ ശിക്ഷയെ ഭയന്നുള്ള വേദനയല്ല് മറിച്ച് തെറ്റിദ്ധരിച്ചതലുള്ള വേദനയാണെന്നും പ്രശാന്ത് ഭൂഷൻ വ്യക്തമാക്കി. താൻ കുറ്റക്കാരനാണെന്ന കണ്ടെത്തൽ ഞെട്ടിച്ചു, കോടതിക്ക് നേരെ മനപൂർവമായ ആക്ഷേപമാണ് ഉന്നയിച്ചതെന്ന കണ്ടെത്തിയത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്നത് അത്ഭുതമുണ്ടാക്കി.

ജനാധിപത്യത്തിൽ ഏതൊരു സ്ഥാപനത്തിന് നേരെയും തുറന്ന വിമർശനം ഭരണഘടനയെ സംരക്ഷണത്തിന് അനിവാര്യമാണ്. രാജ്യം ചരിത്രത്തിന്റെ പ്രത്യേക സന്ധികളിലൂടെ കടന്നു പോകുമ്പോൾ ചില കർത്തവ്യമെന്ന് കരുതുന്ന കാര്യങ്ങൾ ചെയ്യാനുള്ള ശ്രമമാണ് നടത്തിയത്. ഈ ഘട്ടത്തിൽ മൗനം പാലിക്കുന്നത് വലിയ വീഴചയായിരിക്കും. അതിനാൽ ദയ അഭ്യർത്ഥിക്കില്ല.  നിയമപ്രകാരമുള്ള ഏത് ശിക്ഷയും സ്വീകരിക്കുമെന്നും പ്രശാന്ത് ഭൂഷൻ വ്യക്തമാക്കി.

 കേസിൽ ശിക്ഷാവിധി മാറ്റി വെക്കണമെന്ന് പ്രശാന്ത് ഭൂഷൻ ആവശ്യപ്പെട്ടു. എന്നാൽ പ്രശാന്ത് ഭൂഷന്റെ ആവശ്യം കോടതി നിരാകരിച്ചു. പുനപരിശോധനാ ഹർജി നൽകാൻ സമയം വേണമെന്നതിനാൽ ശിക്ഷ വിധി മാറ്റിവെക്കണമെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ആവശ്യം. തുടർന്നാണ് നേരത്തെ തയ്യാറാക്കിയ പ്രസ്താവന കോടതിയിൽ വായിച്ചത്. മഹാത്മാ ​ഗാന്ധിയെ ഉദ്ദരിച്ചാണ് പ്രശാന്ത് ഭൂഷൻ കോടതിയിൽ നിലപാട് ക്തമാക്കിയത്.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More