സിനിമാ സീരിയിൽ ഷൂട്ടിം​ഗിന് കേന്ദ്ര സർക്കാറിന്റെ അനുമതി

കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന സിനിമാ സീരിയിൽ ഷൂട്ടിം​ഗിന് കേന്ദ്ര സർക്കാറിന്റെ അനുമതി. ഷൂട്ടിം​ഗിനായി കേന്ദ്രസർക്കാർ മാർ​ഗനിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഷൂട്ടിം​ഗ് സ്ഥലത്ത് ക്യാമറക്ക് മുന്നിൽ നിൽക്കുമ്പോൾ ഒഴികെ എല്ലാവരും മാസ്ക് ധരിക്കണം. മാസ്കില്ലാത്ത ഒരാളെ പോലും ഷൂട്ടിം​ഗ് സെറ്റിൽ പ്രവേശിപ്പിക്കരുത്. ഷൂട്ടിം​ഗ് തുടങ്ങുന്നതിന് മുമ്പായി എല്ലാവരെയും തെർമൽ സ്ക്രീനിം​ഗിന് വിധേയരാക്കണം. രോ​ഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണം. കൃത്യമായ ഇടവേളകളിൽ ലൊക്കേഷൻ അണുവിമുക്തമാക്കണം. സാമൂ​ഹിക അകലം പാലിച്ചു കൊണ്ടാകണം ഷൂട്ടിം​ഗ്.  ഷൂട്ടിം​ഗ് പരമാവധി ഔ ട്ട് ഡോറിലാക്കണം. എസി യുടെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ ഉപയോ​ഗിക്കാവൂ. ആരോ​ഗ്യ സേതു ആപ്പ് എല്ലാവരും ഡൗൺ ലോഡ് ചെയ്തിരിക്കുണം.  ഡിസ്പോസിബിൾ പാത്രങ്ങളിലും ​ഗ്ലാസുകളിലും മാത്രമെ ഭക്ഷണം വിളമ്പാവൂ തുടങ്ങിയ മാർ​ഗ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.

ഷൂട്ടിം​ഗ് ലൊക്കേഷനിൽ സന്ദർശകരേയോ കാഴ്ചക്കാരേയോ അനുവദിക്കരുതെന്നും മാർ​ഗ നിർദ്ദേശത്തിലുണ്ട്.  കൊവിഡിനെ തുടർന്ന് കഴിഞ്ഞ 6 മാസമായി ഷൂട്ടിം​ഗ് മുടങ്ങിയിരിക്കുകയാണ്.  തീയറ്ററുകൾ തുറക്കാൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഷൂട്ടിം​ഗിനായി കേന്ദ്ര സർക്കാർ ആദ്യമായാണ് മാർ​ഗ നിർദ്ദേശ പുറപ്പെടുവിക്കുന്നത്

 




Contact the author

Web desk

Recent Posts

Web Desk 26 minutes ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More