അങ്കണവാടി പെൻഷൻകാർക്ക് ഓണത്തിന് 1000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ പെൻഷൻകാരായ അങ്കണവാടി ജീവനക്കാർക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

പെൻഷകാരായ അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും 1000 രൂപയാണ് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിക്കുന്നത്. ഇതിനാവശ്യമായ തുക കേരള അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡ് അക്കൗണ്ടിൽ നിന്നും തത്ക്കാലം വഹിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ഇതിനാവശ്യമായ തുകയുടെ 50 ശതമാനം സർക്കാർ പിന്നീട് ബോർഡിന് അനുവദിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെൻഷൻ തുക അടുത്തിടെ വർധിപ്പിച്ചിരുന്നു. അങ്കണവാടി വർക്കർമാരുടെ പ്രതിമാസ പെൻഷൻ തുക 1000ൽ നിന്നും 2,000 രൂപയും ഹെൽപ്പർമാരുടെ പ്രതിമാസ പെൻഷൻ തുക 600ൽ നിന്നും 1,200 രൂപയുമായാണ് വർദ്ധിപ്പിച്ചത്.

നേരത്തെ അങ്കണവാടി വർക്കർമാരുടെ പ്രതിമാസ പെൻഷൻ 500 രൂപയും ഹെൽപ്പർമാരുടേത് 300 രൂപയും ആയിരുന്നത് ഈ സർക്കാരാണ് 1000 രൂപയും 600 ആക്കി വർധിപ്പിച്ചത്. ഇതോടെ ഈ സർക്കാർ അധികാരമേറ്റ ശേഷം അങ്കണവാടി ജീവനക്കാരുടെ പെൻഷൻ തുകയുടെ 400 ശതമാനം വർധനവാണ് വരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 20 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More