കെട്ടിടം തകർന്നുള്ള അപകടത്തിൽ നിന്നും 19 മണിക്കൂറിന് ശേഷം 4 വയസുകാരനെ രക്ഷിച്ചു

മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍, അവശിഷ്ടങ്ങള്‍ക്കിടയില്‍ 19 മണിക്കൂറോളം കുടുങ്ങിക്കിടന്ന 4 വയസ്സുകാരനെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു  മുഹമ്മദ് ബംഗിയെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തത്. കുട്ടിയ്ക്ക് നിസ്സാര പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുളളു. 

 കുട്ടിയെ രക്ഷപ്പെടുത്തി 30 മിനിറ്റിനുശേഷം, മുഹമ്മദിന്റെ അമ്മയായ നൗഷിന്റെ ജീവനിലാത്ത  ശരീരം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. പിന്നീട് സഹോദരിമാരായ ഐഷ (6), റുക്കയ്യ (2) എന്നിവരുടെ മൃതദേഹങ്ങളും കണ്ടെത്തി.

ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം ഇവര്‍ കുടുംബത്തോടെ സ്വന്തം ഗ്രാമത്തിലേക്ക് മാറിയിരുന്നു. കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകളെ ബാധിക്കാതിരിക്കാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ മടങ്ങിയെത്തിയതെന്ന് മുഹമ്മദിന്റെ അമ്മാവന്‍ ബഷീര്‍ പാര്‍ക്കര്‍ പറഞ്ഞു. മുഹമ്മദിന്റെ പിതാവ് ദുബായിലാണ് ജോലി ചെയ്യുന്നത്. 

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More