പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ സിഇഒയും ഡയറക്ടറഉം അറസ്റ്റിൽ. റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് പിടിയിലായത്. പോപ്പുലർ ഫിനാൻസ് ഉടമ റോയ് ഡാനിയേലിന്റെ മക്കളാണ് ഇരുവരും. റിനും പോപ്പുലർ ഫിനാൻസിന്റെ സിഒയും റിയ ഡയറക്ടർ ബോർഡ് അംഗവുമാണ്. ഇരുവരെയും ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. നേരത്തെ ക്രൈം ബ്രാഞ്ച് ഇരുവർക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്ന് വിദേശത്തേക്ക് കടക്കാനാണ് ഇരുവരും ഡൽഹിയിൽ എത്തിയത്. ഓസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു ശ്രമം.
സ്ഥാപനം 2000 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. ഇല്ലാത്ത കമ്പനികളുടെ പേരിൽ ഓഹരികൾ നൽകിയാണ് തട്ടിപ്പ് നടത്തിയത്. കേരളത്തിനകത്തും പുറത്തുമായി 325 ശാഖകളാണുള്ളത്. കേരളത്തിൽ മാത്രം 270 ശാഖകളുണ്ട്. കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പോപ്പുലർ ഫിനാൻസിന്റെ കോന്നി വകയാറിലുള്ള ഹെഡ്ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.