ഐഡിയ വൊഡാഫോൺ എയർടെൽ നിരക്കുകൾ വർദ്ധിക്കും; വർദ്ധനവ് 30 ശതമാനം വരെ

മൊബൈൽ ചാർജുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ടെലികോ കമ്പനികൾ. എയൽടെൽ വോഡാഫോൺ ഐഡിയ കമ്പനികളാണ് നിരക്ക് വർദ്ധിപ്പിക്കുക. 10 മുതൽ 30  ശതമാനം വരെ നിരക്ക് വർദ്ധിപ്പിക്കാനാണ് പ്രാഥമികമായി കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്.  വർദ്ധനവ് മൊബൈൽ ഡാറ്റയിലും കാൾ നിരക്കിലും മാറ്റം വരും. കഴിഞ്ഞ ഡിസംബറിലാണ് മൊബൈൽ കമ്പനികൾ നിരക്ക് കൂട്ടിയത്. 40 ശതമാനമാണ് നിരക്കിൽ വർദ്ധനവ് വരുത്തിയിരുന്നത്.

സുപ്രീം കോടതി വിധി പ്രകാരം കുടിശികയുടെ 10 ശതമാനം ഏഴുമാസത്തിനുള്ളിൽ ടെലികോം കമ്പനികൾ കേന്ദ്രസർക്കാറിൽ തിരിച്ചടക്കണം. കുടിശിക അടക്കാൻ 10 വർഷത്തെ സമയമാണ് കമ്പനികൾക്ക് സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. 20 വർഷം സമയം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. 10 വർഷത്തിനുള്ളിൽ തവണകളായാണ് പണം തിരിച്ചടക്കേണ്ടത്. എയർടെൽ 2600 കോടിയും വൊഡാഫോൺ ഐഡിയ 5000 കോടിയുമാണ് മാർച്ചിനുള്ളിൽ തിരിച്ചടക്കേണ്ടത്.

കടത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനികൾക്ക് നിലവിലെ സാഹചര്യത്തിൽ ഇത്രയും വലിയ തുക തിരിച്ചടക്കാനാവില്ല. ഈ സാഹചര്യത്തിലാണ് നിരക്ക് വർദ്ധിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരായാത്.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More