കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് മുങ്ങിയ ആൾ മോഷണ ശ്രമത്തിനിടെ പിടിയിൽ. കാസർകോട് മാങ്ങാട് കളിക്കുന്ന് സ്വദേശി റംസാൻ സൈനുദ്ദീനാണ് പിടിയിലായത്. 23 കാരനായ ഇയാളെ പശു മോഷണക്കേസിൽ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു കേസിൽ റിമാൻഡ് ചെയ്ത ഇയാളെ കണ്ണൂർ അഞ്ചരക്കണ്ടിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മാസം 24 നാണ് ഇയാൾ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത്. തുടർന്ന് ഇയാൾക്കായി അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായില്ല. തുടർന്ന് പശുവിനെ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഇയാളെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊവിഡ് ആശുപത്രിയിൽ നിന്ന് മുങ്ങിയ ആൾ മോഷണക്കേസിൽ അറസ്റ്റിൽ