പരമാവധി സ്വകാര്യവത്ക്കരണമാണ് മോദി സര്‍ക്കാറിന്‍റെ നയം: രാഹുല്‍ ഗാന്ധി

'കുറച്ച് സർക്കാർ വക, പരമാവധി സ്വകാര്യവൽക്കരണം’ എന്നതാണ് മോദി സര്‍ക്കാറിന്‍റെ നയമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ധനകാര്യ വിഭാഗത്തിന്റെ അനുമതിയില്ലാതെ പുതിയ പദവികൾ സൃഷ്ടിക്കരുതെന്നുള്ള മോദി സർക്കാരിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനെ മറയാക്കി സർക്കാർ ഓഫിസുകളിൽ സ്ഥിരനിയമനം നിർത്തലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം ആരോപിക്കുന്നു.

കോവിഡ് കാലത്തെ അടച്ചിടലിനെത്തുടർന്ന് രാജ്യത്തിന്റെ ജി.ഡി.പി. മൈനസ് 23.9 ശതമാനമായ വിവരം പുറത്തുവന്ന ഉടനെയും കടുത്ത വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. യുവാക്കളുടെ ഭാവി കവർന്നെടുക്കാനും ഉറ്റ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കാനുമാണ് മോദിയുടെ ശ്രമമെന്നും രാഹുൽ പറയുന്നു. 

മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ തുടര്‍ച്ചയായാണ് രാജ്യത്തിന്റെ സാമ്പത്തിക രംഗം നാശത്തിലേയ്ക്ക് നീങ്ങിത്തുടങ്ങിയത്. പിന്നീട് സര്‍ക്കാര്‍ ഒന്നിനു പിറകെ ഒന്നായി നടപ്പാക്കിയതെല്ലാം തെറ്റായ നയങ്ങളായിരുന്നെന്നും രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

Contact the author

News Desk

Recent Posts

National Desk 4 hours ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More
Web Desk 4 hours ago
National

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊല്‍ക്കത്ത

More
More
National Desk 11 hours ago
National

രേവന്ത് റെഡ്ഡി നാളെ തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

More
More
National Desk 1 day ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More
National Desk 1 day ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More
National Desk 1 day ago
National

'നരേന്ദ്രമോദി എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു'-ഉദയനിധി സ്റ്റാലിന്‍

More
More