കനത്തസുരക്ഷയിൽ കങ്കണ ഇന്ന് മുംബൈയിൽ; കാലുകുത്തിക്കില്ലെന്ന് ശിവസേന

മുംബൈ വി​രുദ്ധ പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ നടി കങ്കണ റനൗട്ട് ഇന്ന് മുംബൈയിൽ എത്തും. ഉച്ച തിരിഞ്ഞ് 2.30 നുളള വിമാനത്തിലാണ് കങ്കണ മുംബൈയിൽ എത്തുന്നത്. ചണ്ഡീ​ഗഡിൽ നിന്നാണ് കങ്കണ വിമാനം കയറുന്നത്. ഹിമാചൽ പ്രദേശ് സ്വദേശിയായ ​കങ്കണ ഇന്ന് രാവിലെയാണ് ചണ്ഡീ​ഗഡിൽ എത്തിയത്. ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് ഏർപ്പെടുത്തിയ വൈ പ്ലസ് കാറ്റ​ഗറി സുരക്ഷയുമായാണ് കങ്കണ വിമാനം ഇറങ്ങുക. 12 അം​ഗ സുരക്ഷാ ഭടന്മാരാണ് കങ്കണയെ അനു​ഗമിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് കങ്കണയെ പുറത്തിറക്കാൻ അനുവദിക്കില്ലെന്ന് ശിവസേനയുടെ മഹിള വിഭാ​ഗം വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം കങ്കണയെ പിന്തുണച്ച് റിപ്പബ്ലിക്കൻ പാർട്ടി രം​ഗത്തെത്തി. കങ്കണക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതവും കേന്ദ്ര സഹമന്ത്രിയുമായ രാംദാസ് അതാവ്ളെ പറഞ്ഞു.

സുശാന്ത് സിം​ഗ് രജ്പുത്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ബോളിവുഡിലെ മയക്കുമരുന്ന് ഉപയോ​ഗത്തെ കുറിച്ച് അഭിപ്രായം പറഞ്ഞത് വിവാദമായിരന്നു. ഇതിന്റെ പേരിൽ തനിക്ക് വധഭീഷണിയുണ്ടെന്ന് കങ്കണ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് മുബൈയെ പാക് അധിനിവേശ കശ്മീരിനോട് തുലനം ചെയ്തും  കങ്കണ ട്വിറ്ററിൽ അഭിപ്രായം പറഞ്ഞു. ഇതിനെ തുടർന്ന് കങ്കണയുടെ പ്രസ്താവനക്കെതിരെ ഭരണ കക്ഷിയായ ശിവസേന രം​ഗത്തെത്തി. മുംബൈയിൽ എത്തിയാൽ വനിതകളെ വിട്ട് തല്ലിക്കുമെന്നായിരുന്നു ഭീഷണി. 

മയക്കുമരുന്നു ഉപയോ​ഗിച്ചതിന്റെ പേരിൽ കങ്കണക്കെതിരെ മഹാരാഷ്ട്രാ പൊലീസ് കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.  മുംബൈ ന​ഗരത്തെ കങ്കണ റൗനൗട്ട് അപമാനിച്ചെന്ന വിവാദം നിലനിൽക്കെയാണ് കങ്കണക്കെതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം ആരോപണം തെളിയിച്ചാൽ മുംബൈയിൽ പിന്നീട് പ്രവേശിക്കില്ലെന്ന് കങ്കണ പ്രതികരിച്ചു. കങ്കണയുടെ മുംബൈയിലെ ഓഫീസ് അനധികൃതമായണ് നിർമിച്ചതെന്ന് ആരോപിച്ച് മുംബൈ കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മഹാരാഷ്ട്ര സർക്കാർ കങ്കണക്കെതിരെ നിലപാട് കടുപ്പിച്ചത്.

Contact the author

Web Desk

Recent Posts

National Desk 17 hours ago
National

യുപി തെരഞ്ഞെടുപ്പ്; 40 ശതമാനം സീറ്റുകളിലും വനിതകളെ മത്സരിപ്പിക്കുമെന്ന് പ്രിയങ്കാ ഗാന്ധി

More
More
Web Desk 21 hours ago
National

കേരളത്തിലെ മഴക്കെടുതി; സഹായഹസ്തവുമായി സ്റ്റാലിനും ദലൈലാമയും

More
More
Web Desk 21 hours ago
National

കര്‍ഷകരെ കാര്‍ കയറ്റിക്കൊന്ന സംഭവം: ബിജെപി നേതാവ് ഉള്‍പ്പെടെ 4 പേര്‍ കൂടി അറസ്റ്റില്‍

More
More
Web Desk 1 day ago
National

അമിത് ഷായുമായി വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി അമരീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

മകന് 18 കഴിഞ്ഞാലും വിദ്യാഭ്യാസ ചെലവില്‍ പിതാവിന് ഉത്തരവാദിത്വമുണ്ട് - ഹൈക്കോടതി

More
More
National Desk 1 day ago
National

ലഖിംപൂര്‍: കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയുന്നു

More
More