റിയയുടെ ജാമ്യാപേക്ഷ കോടതി നാളെ പരി​ഗണിക്കും

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ  നടി റിയാ ചക്രബർത്തിയുടെ ജാമ്യപേക്ഷ സെഷൻസ് കോടതി നാളെ പരി​ഗണിക്കും. ബാം​ഗ്ലൂർ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് റിയ സെഷൻസ് കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റ് കോടതി   ഈ മാസം 22 വരെ കഴിഞ്ഞ ദിവസം റിയയെ റിമാന്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്ന് നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വ്യക്തമാക്കിയിരുന്നു, മറ്റ് പ്രതികളിൽ നിന്ന് ലഭിച്ച മൊഴികളുടെയും വാട്സ്ആപ്പ് ചാറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 

നടൻ സുശാന്ത് സിം​ഗ് രജ്പുത്തിന്റെ മുൻ കാമുകിയും നടിയുമായ  റിയ ചക്രബര്‍ത്തിയെ ഇന്നലെയാണ് എൻസിബി അറസ്റ്റ് ചെയ്തത്. ലഹരി മരുന്നു ഉപയോ​ഗിച്ചതിനും കടത്തിയതിനുമാണ് റിയയെ അറസ്റ്റ് ചെയ്തത്. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മരുന്നിന്റെ ഉപയോ​ഗത്തെ കുറിച്ചാണ് എൻസിബി അന്വേഷിച്ചിരുന്നത്. ഇതേ കേസിൽ റിയയുടെ സഹോദരൻ  ഷ്വയ്ക് ചക്രബര്‍ത്തിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു .ഇയാളിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചിരുന്നു. ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് മൊബൈൽ ചാറ്റുകൾ നേരത്തെ തന്നെ എൻസിബി കണ്ടെടുത്തിരുന്നു. പത്ത് മണിക്കൂർ നേരമാണ്   ഷ്വയ്കിനെ ചോദ്യം ചെയ്തത്. 

റിയയുട മുംബൈയിലെ വീട്ടിൽ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ നേരത്തെ  റെയ്ഡ് നടത്തി.  സുശാന്തിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് റിയയുടെ മയക്കുമരുന്ന് ഉപയോ​ഗം, കടത്ത് എന്നിവ സംബന്ധിച്ച് തെളിവുകൾ ലഭിച്ചിരുന്നു. മൊബൈൽ പരിശോധനയിലാണ് ഇത്തരത്തിലുള്ള സൂചനകൾ ലഭിച്ചത്. ഇതിനെ തുടർന്നാണ് എൻസിബി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. 

സുശാന്തിന്റെ പിതാവ് കെ കെ സിം​ഗ് റിയക്കെതിരെ ​ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റിയ സുശാന്തിന് വിഷം നൽകിയിരുന്നെന്നായിരുന്നു ആരോപണം. റിയയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സിം​ഗ് ആവശ്യപ്പെട്ടിരുന്നു. മരണവുമായി ബന്ധപ്പെട്ട് സിം​ഗ് നൽകിയ പരാതിയിലാണ് ബീഹാർ സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. ഇതിനെതിരെ റിയാ  സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. കേസിൽ റിയയുടെ 3 ബന്ധുക്കൾ അടക്കം അഞ്ച് പേരെ പ്രതി ചേർത്താണ് സിബിഐ അന്വഷണം നടത്തുന്നത്. 

ജൂൺ 14 നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യയായണെന്ന് സ്ഥിരീകരിച്ചു. അതേ സമയം കൊലപാതകമാണെന്ന്  ആരോപിച്ച് സുശാന്തിന്റെ ബന്ധുക്കൾ രം​ഗത്ത് വരികയായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 9 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 3 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More