പൌരത്വ പ്രക്ഷോഭം: സമരക്കാരെ കേസില്‍ കുടുക്കാന്‍ പൊലിസ് അമിത താല്പര്യം കാട്ടി- കര്‍ണാടക ഹൈക്കോടതി

ബംഗളുരു: ബംഗളുരുവില്‍  പൌരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരെ കേസില്‍ കുടുക്കാന്‍ പൊലീസ് അമിതതാല്പര്യം കാട്ടിയതായി കര്‍ണാടക ഹൈക്കോടതി.പ്രക്ഷോഭത്തില്‍ അറസ്റ്റിലായയവരുടെ ജാമ്യഹര്‍ജി പരിഗണിക്കവേ യാണ് കോടതിയുടെ പരാമര്‍ശം. വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദിത്തം അറസ്റ്റിലായവര്‍ക്കുമേല്‍ ചുമത്തിയ പൊലീസ് നടപടിയില്‍ ഈ അമിതതാല്പര്യം വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അറസ്റ്റു ചെയ്ത  21 പേര്‍ക്ക്   കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൂടുതല്‍  ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് തെളിവുകള്‍ ചമയ്ക്കാന്‍ പൊലീസ് ശ്രമിച്ചതിന് രേഖകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജനക്കൂട്ടത്തിനു നേരെ പൊലീസ് കല്ലെറിയുന്നതിന്‍റെ തെളിവുകള്‍ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ആള്‍ക്കൂട്ടത്തില്‍ ആരും തോക്കുമായി നില്‍ക്കുന്നതിന്‍റെ തെളിവുകള്‍ ദൃശ്യങ്ങളില്‍ ഇല്ല. പൊലീസ്  നല്കിയ തെളിവുകളിലും സിസിടിവി ദൃശ്യങ്ങളിലും ഇത്തരത്തിലൊന്ന് കണ്ടെത്താനാവില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയാറായിട്ടില്ല. ഇതില്‍ നിന്നെല്ലാം പൊലീസിന്‍റെ അമിത താല്പര്യം വ്യക്തമാണെന്നും  കോടതി നിരീക്ഷിച്ചു. 

ഡിസംബര്‍ 19-നാണ്  ബംഗളുരുവില്‍ പ്രക്ഷോഭം നടന്നത്. പ്രക്ഷോഭകര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ബംഗളുരുവില്‍ എത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകരെ പൊലീസ് മണിക്കൂറുകളോളം തടഞ്ഞുവെച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.ഇതിനു പുറമേ  പ്രക്ഷോഭം നടക്കുന്ന സമയത്ത്  ബംഗളുരുവില്‍ ഉണ്ടായിരുന്ന മലായാളികള്‍ക്കെല്ലാം ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചിരിന്നു.   

Contact the author

News Desk

Recent Posts

National Desk 18 hours ago
National

'സതീശന്‍ അനിയനെപ്പോലെയെന്ന് കെ സുധാകരന്‍; മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് വി ഡി സതീശന്‍

More
More
National Desk 19 hours ago
National

'മോദി സര്‍ക്കാരിന്റെ പുല്‍വാമയിലെ വീഴ്ച്ച ചോദ്യം ചെയ്തതിനാണ് എന്നെ വേട്ടയാടുന്നത്'- സത്യപാല്‍ മാലിക്

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 2 days ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More