ആഗ്രയിലെ മുഗള്‍ മ്യുസിയത്തിന് ഛത്രപതി ശിവജി മ്യുസിയമെന്ന് പേര് നല്‍കി യോഗി ആദിത്യനാഥ്

മുഗള്‍ സാമ്രാജ്യത്വ ചരിത്രം വ്യക്തമാക്കാൻ ആഗ്രയില്‍ നിര്‍മ്മിക്കുന്ന മ്യൂസിയത്തിന് ഛത്രപതി ശിവജി മ്യൂസിയമെന്ന് പേര് നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. മുഗളന്മാർ എങ്ങനെയാണു നമ്മുടെ നായകന്മാരാകുന്നത് എന്ന ചോദ്യത്തോടെയാണ് മുഖ്യമന്ത്രി പേര് മാറ്റിയത്. 

2015ലെ സമാജ്വാദി സർക്കാരാണ് മ്യൂസിയം നിർമ്മിക്കാൻ അനുമതി നൽകിയത്. താജ്മഹലിന് സമീപത്ത് മുഗള്‍ കാലത്തെ സംസ്‌കാരം, കല, ചിത്രരചന, ആഹാര രീതികള്‍, വസ്ത്രധാരണം, ആയുധങ്ങള്‍ എന്നിവ ഉൾപ്പെടുത്തിയാണ് മ്യൂസിയം നിർമ്മിക്കുന്നത്. ഇതിനാണ് യോഗി മറാത്ത മഹാരാജാവ് ഛത്രപതി ശിവജിയുടെ പേര് നൽകിയത്. തിങ്കളാഴ്ച, ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ യോഗത്തിലാണ് മ്യൂസിയത്തിന്റെ പേര് മാറ്റുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്. 

കഴിഞ്ഞ മൂന്ന് വർഷത്തെ ഭരണത്തിനിടെ യോഗി ആദിത്യനാഥ്‌ നിരവധി പുനർനാമകരണങ്ങളാണ് നടപ്പാക്കിയത്. അലഹബാദിനെ  പ്രയാഗ്രാജെന്ന് നാമകരണം ചെയ്തത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More