എയർ ഇന്ത്യയെ സ്വകാര്യവത്കരിച്ചില്ലെങ്കിൽ അടച്ചുപൂട്ടേണ്ടിവരുമെന്ന് കേന്ദ്രം

എയർ ഇന്ത്യയെ സ്വകാര്യവത്കരിച്ചില്ലെങ്കിൽ അടച്ചുപൂട്ടേണ്ടിവരുമെന്ന്  സിവിൽ വ്യോമയാനമന്ത്രി മന്ത്രി ഹർദീപ് സിംഗ് പുരി. നിലവിൽ എയർഇന്ത്യ വൻ കടത്തിലാണെന്ന് മന്ത്രി രാജ്യസഭയെ അറിയിച്ചു. വിമാനത്താവള ഭേദ​ഗതി ബില്ലിന്മേൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 സ്വകാര്യവൽക്കരണത്തിൽ സർക്കാരിന് സഹായിക്കാൻ കഴിയുമെങ്കിൽ മാത്രമെ എയർഇന്ത്യക്ക് മുന്നോട്ട് പോകാൻ കഴിയുകയുള്ളവെന്നും പുരി പറഞ്ഞു.   മുൻ‌കാല വ്യവസ്ഥ കാരണം കഴിഞ്ഞ 15 വർഷത്തിനിടെ വിമാനത്താവളങ്ങൾക്കായി മത്സരാധിഷ്ഠിത ലേലങ്ങൾ  നടന്നിട്ടില്ലെന്ന് പുരി പറഞ്ഞു.ഈ വ്യവസ്ഥ പ്രകാരം എയർപോർട്ട് ഓപ്പറേറ്റർമാർക്ക് ലേലം വിളിക്കാൻ ഒരു എയർപോർട്ട് പ്രവർത്തിപ്പിക്കുന്നതിനായുള്ള മുൻപരിചയം ആവശ്യമാണ്. എന്നാല്‍, ഇപ്പോള്‍ പരിമിതമായ എയര്‍പോര്‍ട്ട് മേഖലയില്‍നിന്ന് ആഗോള സ്ഥാപനങ്ങളിലേക്ക് വ്യാപിക്കാന്‍ തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, വിമാന സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും പുരി പറഞ്ഞു.

എയർ ഇന്ത്യ ലിമിറ്റഡിനായ ലേലം വിളിയിൽ വിജയിക്കുന്നവർ 3.3 ബില്യൺ ഡോളർ വിമാന കടം കൂടെ  ഏറ്റെടുക്കേണ്ടതാണെന്ന വ്യവസ്ഥ ഉപേക്ഷിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതായി ബ്ലുംബെർഗ് ഈയിടെ റിപ്പോർട്ട്‌ ചെയ്തിരുന്നു.


Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More