മോദിയുടെ പിറന്നാള്‍ ദേശീയ തൊഴിലില്ലായ്മ ദിനം: രാഹുല്‍ ഗാന്ധി

സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. തൊഴിൽ ഒരു വ്യക്തിയുടെ അന്തസ്സാണെന്നും സർക്കാർ അതെത്രകാലം ജനങ്ങൾക്ക് നിഷേധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മ കാരണം ഇന്നത്തെ ദിവസത്തെ തൊഴിലില്ലായ്മ ദിനമായി കണക്കാക്കാൻ യുവാക്കളെ സർക്കാർ നിർബന്ധിതരാക്കുകയാണെന്ന് ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ ഒരു കോടിയിലധികം യുവാക്കൾ ജോലിക്കായി സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അതിൽ  1.77 ലക്ഷം പേർക്ക് മാത്രമേ ഇതുവരെ ജോലി ലഭ്യമായിട്ടുള്ളൂ എന്നും അദ്ദേഹം   ആരോപിച്ചു.

കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ അപാകതകളും  തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതും ചൂണ്ടിക്കാട്ടി  കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി തുടരെത്തുടരെ വിമര്‍ശനങ്ങളുന്നയിക്കുന്നുണ്ട്. മോദിയുടെ പിറന്നാള്‍ ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ട്വിറ്ററിൽ വൻ തോതിൽ ഹാഷ്ടാഗ് ക്യാംപയിനിംഗ് നടന്നുവരികയാണ്.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More