ബം​ഗളൂരു മയക്കുമരുന്ന കേസ് വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബം​ഗളൂരു മയക്കുമരുന്നു കേസിൽ കർണാകടക മുൻമന്ത്രിയും ജെഡിയു നേതാവുമായിരുന്ന ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ഇയാൾക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിരവധി റിസോർട്ടുകളുടെ ഉടമയാണ് ആദിത്യ. ഇവിടെ നടന്ന പാർട്ടികളിൽ ലഹരി മരുന്നു ഉപയോ​ഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് എടുത്തത്. അറസ്റ്റ് മുന്നിൽകണ്ട് ആദിത്യ ഒളിവിൽ പോവുകയായിരുന്നു. ഇയാൾ സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് കരുതുന്നത്. രാജ്യം വിടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 

കേസിൽ അറസ്റ്റിലായ കന്നട നടി രാ​ഗിണി ദ്വവേദിയെ ചോദ്യം ചെയ്തതിലാണ് ആദിത്യയുടെ പങ്ക് വെളിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വൻ തോതിൽ ലഹരി മരുന്ന് കടത്തിയതായി കണ്ടെത്തിയത്.


Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More