ശശികലയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം എ.ഐ.എ.ഡി.എം.കെ - യില്‍ ലയിക്കുന്നു

വി കെ ശശികലയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം എ.ഐ.എ.ഡി.എം.കെ. യില്‍ ലയിച്ചേക്കും. 2021 നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ലയന നീക്കങ്ങള്‍. ശശികലയുടെ അഭാവത്തില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തെ (എ.എം.എം.കെ) നയിക്കുന്ന മകന്‍ വി ദിനകരന്‍, ഇത് സംബന്ധിച്ച്  ദില്ലിയില്‍ പോയി ബിജെപിയുടെ ഉന്നത നേതാക്കളെ നേതാക്കളെ കണ്ട് ചര്‍ച്ച നടത്തി.

ജയലളിതയുടെ മരണശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍  കടുത്ത വെല്ലുവിളിയാണ് എഐഡിഎംകെ നേരിടുന്നത്. പിഴ അടച്ചാല്‍ 2021 ജനുവരിയില്‍ ശശികല ജയില്‍ മോചിതയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ അല്ലെങ്കില്‍ ഫെബ്രുവരി 27 ന് ജയില്‍ മോചിതയാകും.  ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കണമെന്നും തനിക്ക് താക്കോല്‍സ്ഥാനം വേണമെന്നുമാണ്   ദിനകരന്റെ അവകാശവാദം. ബി ജെ പി യുടെ മധ്യസ്ഥതയിലാണ് തിരകിട്ട ലയന നീക്കങ്ങള്‍ നടക്കുന്നത് .

മുഖ്യമന്ത്രി, ഡെപ്യൂട്ടി മുഖ്യമന്ത്രി സ്ഥാനം പളനിസ്വാമിയ്ക്കും, പനീര്‍സെല്‍വത്തിനും, പാര്‍ട്ടിയുടെ നിയന്ത്രണം ശശികലയ്ക്കും നല്‍കുമെന്നുമാണ് സൂചനകള്‍.  അധികാര വിഭജനത്തില്‍ മുഴുവന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും യോജിപ്പാണെന്നും ഇരു വിഭാഗങ്ങളും ലയിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം ഒരു വര്‍ഷത്തോളമായി ആവശ്യപ്പെടുന്നുണ്ടെന്നും  എ.ഐ.എ.ഡി.എം.കെ വ്യത്തങ്ങള്‍ പറഞ്ഞു. 

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More