മെലാനിയ ട്രംപിന്‍റെ സ്കൂൾ സന്ദർശനത്തിൽ നിന്നും കെജ്റിവാളിനെ ഒഴിവാക്കി

ഡൊണാൾഡ് ട്രംപിന്‍റെ ഭാര്യ മെലാനിയയുടെ ഡൽഹി സ്കൂൾ സന്ദർശന പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാളിനെയും വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയയെയും കേന്ദ്രസർക്കാർ ഒഴിവാക്കി. സൗത്ത് ഡൽഹിയിലെ സർക്കാർ സ്കൂളിൽ എത്തുന്ന മെലാനിയയെ   കെജ്‌രിവാളും സിസോഡിയയും സ്വീകരിക്കാനായിരുന്നു അദ്യം തീരുമാനിച്ചിരുന്നത്.

ചൊവ്വാഴ്ചയാണ് മെലാനിയ ട്രംപ്  അതിഥിയായി സ്‌കൂളിൽ എത്തുക. ഒരു മണിക്കൂർ നീളുന്ന സന്ദർശനത്തിൽ അവർ  കുട്ടികളോട് സംവദിക്കും.  യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനൊപ്പം ഇന്ത്യയിലെത്തുന്ന മെലാനിയ ഡൽഹിയിലെ സർക്കാർ സ്‌കൂളിലെ 'സന്തോഷ ക്ലാസ്' ആണ് സന്ദർശിക്കുക. സ്‌കൂൾ കുട്ടികൾക്കിടയിലെ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ശ്രമമായി സന്തോഷ പാഠ്യപദ്ധതി അവതരിപ്പിച്ചത്. മനീഷ് സിസോദിയയുടെ ആശയമാണിത്.

കെജ്‌രിവാളിനെയും  സിസോദിയയെയും കേന്ദ്ര സർക്കാർ ഒഴിവാക്കിയതിൽ ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു. ഇരുവരെയും മാറ്റി നിർത്തിയ  കേന്ദ്ര സർക്കാർ നടപടി ദുരൂഹമാണെന്ന് എഎപി ആരോപിച്ചു.

Contact the author

web desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More