ഇന്ത്യന്‍ സംഗീത ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഗായകന്‍

ഇന്ത്യന്‍ സംഗീത ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഗായകനായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടിയ ഗായകന്‍. 16 ഭാഷകളിലായ് നാല്‍പ്പതിനായിരത്തോളം ഗാനങ്ങളാണ് എസ്പിബി ആലപിച്ചിരിക്കുന്നത്. ഇതുകൂടാതെ ഒറ്റ ദിവസം 21 പാട്ട് റെക്കോര്‍ഡ് ചെയ്തും  റെക്കോര്‍ഡ്  സൃഷ്ടിച്ചു  അദ്ദേഹം. 1981 ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഒമ്പതുവരെയാണ് അദ്ദേഹം 21 പാട്ടുകള്‍ പാടി റെക്കോര്‍ സൃഷ്ടിച്ചത്. ഒരു ദിവസം 19 പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തും, ഒരു ദിനം 16 ഹിന്ദി പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തുമൊക്കെ നിരവധി തവണ അദ്ദ്ദേഹം  ഇന്ത്യന്‍ സംഗീത ലോകത്ത് അത്ഭുതങ്ങള്‍ തീര്‍ത്തു. 

ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയിലാണ് 1946ല്‍ എസ് പി ബിയുടെ ജനനം. ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്നാണ് യഥാര്‍ത്ഥ പേര്. ഹരികഥാ കലാകാരനായ എസ് പി സാംബമൂര്‍ത്തിയും ശകുന്തളാമ്മയുടെയുമായിരുന്നു മാതാപിതാക്കള്‍. മകനെ എന്‍ജിനീയറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹമെങ്കിലും ചെറുപ്പത്തിലേ സംഗീതത്തോട് അഭിനിവേശം തോന്നിയ എസ്.പി.ബി സംഗീതത്തിന്റെ വഴിയിലേക്ക് തിരിയുകയായിരുന്നു. 

1966-ല്‍ 'ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ ' എന്ന ചിത്രത്തില്‍ പാടികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ആസാമി, പഞ്ചാബി, തുളു, ഒറിയ  തുടങ്ങിയ പതിനാറോളം ഇന്ത്യന്‍ ഭാഷകളില്‍ അദ്ദേഹം പാടി. നാലു ഭാഷകളിലായി ആറു ദേശീയ പുരസ്‌കാരങ്ങളും നേടി. 25 തവണയാണ് ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ നന്ദി അവാര്‍ഡ് എസ് പി ബിയെ തേടിയെത്തിയത്. പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു.

Contact the author

News Desk

Recent Posts

Web Desk 4 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More