മോദി സര്‍ക്കാറിന്റെ കരിനിയമങ്ങള്‍ കീറിയെറിയുമെന്ന് രാഹുല്‍ ഗാന്ധി

കോൺഗ്രസ്‌ അധികാരത്തിലെത്തുന്ന ദിവസം മോദി സർക്കാർ പുറത്തിറക്കിയ കരിനിയമങ്ങളെല്ലാം കീറി എറിയുമെന്ന് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. കാര്‍ഷിക ബില്ലിനെതിരായി പഞ്ചാബില്‍ നടത്തിയ 'ഖേതി ബചാവോ' റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകരെ ദുരിതത്തിലേക്ക് നയിക്കുന്ന കാർഷിക ബിൽ കീറിയെറിയണമെന്നാണ് രാഹുൽ പറഞ്ഞത്. കാർഷിക നിയമം വന്നതിൽ കർഷകർ സന്തുഷ്ടരാണെങ്കിൽ അവരെന്തിനാണ് രാജ്യത്തുടനീളം പ്രതിഷേധം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. ഭരണത്തിൽ കയറിയതിനു ശേഷമുള്ള ആറ് വർഷവും മോദി ജനങ്ങളോട് കളവ് പറയുകയാണെന്ന് രാഹുൽ ആരോപിച്ചു. ജനാതിപത്യ മര്യാദകൾ ലംഘിച്ചുകൊണ്ട്  രാജ്യം കൊവിഡ് ഭീതിയിൽ നിൽകുമ്പോൾ തിരക്കിട്ട് കാർഷിക നിയമങ്ങൾ കൊണ്ടുവന്നത് എന്തിനാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ബിൽ വിഷയം എന്തികൊണ്ടാണ് രാജ്യസഭയിലും ലോകസഭയിലും ചർച്ചക്ക് വെക്കാതിരുന്നതെന്നും കോൺഗ്രസ്‌ നേതാവ് ചോദിച്ചു.

കർഷകർക്ക് വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ടുവന്ന നിയമങ്ങൾ അവരെ ദുരിതത്തിലാഴ്ത്തുന്നവയാണെന്നും തൊഴിലാളികൾക്കും കർഷകർക്കും വേണ്ടി മോദി സർക്കാർ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More