ലാവ് ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

ലാവ് ലിൻ കേസ്  സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും. ലാവ് ലിൻ കേസ് പരി​ഗണിക്കുന്നത് നീട്ടിവെക്കണമെന്ന സുപ്രീം കോടതിയിൽ സിബിഐ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കേസ് സിബിഐയുടെ ആവശ്യം പരി​ഗണിച്ച് കേസ് മാറ്റിവെക്കും.  കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരെയാണ് സിബിഐ ഹർജി സമർപ്പിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ഹർജി പരി​ഗണിച്ച സുപ്രീംകോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അന്തിമ വാദത്തിന് തീയതി തീരുമാനിക്കുന്നതിനായിരുന്നു കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നത്. ഇതിനിടെയാണ് കേസ് മാറ്റി വെക്കണമെന്ന് കഴിഞ്ഞ ദിവസം സിബിഐ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. വിചാരണ കോടതിയും ഹൈക്കോടതിയും തള്ളി കേസിൽ ശക്തമായ വാദം ഉന്നയിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി സിബിഐ അറിയിച്ചിരുന്നു. തുടർന്ന് കേസിൽ കൂടുതൽ കാര്യം വെളിപ്പെടുത്താനുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇതിനായാണ് കൂടുതൽ സമയം സിബിഐ ആവശ്യപ്പെട്ടത്. 

ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നം​ഗ് ബഞ്ചാണ് കേസ് പരി​ഗണിക്കുക. സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ ഹാജരാകും. കേസിൽ പിണറായി വിജയനെ പ്രതിയാക്കിയുള്ള സിബിഐ സമർപ്പിച്ച കുറ്റപത്രം തിരുവനന്തപുരം സിബിഐ കോടതി റദ്ദാക്കിയിരുന്നു.  3 ഉദ്യോ​ഗസ്ഥർക്കെതിരായ കുറ്റപത്രം നിലനിൽക്കുമെന്ന് സിബിഐ  സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി വിധിച്ചു. പിണറായിക്കെതിരായ വിചാരണ റദ്ദാക്കിയ സിബിഐ  കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചത്. 2017 ഒക്ടോബറിലാണ് സിബിഐ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

Contact the author

Web Desk

Recent Posts

National Desk 4 hours ago
National

സെമി പോരാട്ടത്തില്‍ 'കൈ വഴുതി' കോണ്‍ഗ്രസ്; തെലങ്കാന പിടിച്ചെടുത്തു

More
More
National Desk 1 day ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More
Web Desk 1 day ago
National

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊല്‍ക്കത്ത

More
More
National Desk 1 day ago
National

രേവന്ത് റെഡ്ഡി നാളെ തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

More
More
National Desk 2 days ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More
National Desk 2 days ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More