യു ബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യയെ ഉടൻ ഇന്ത്യയിലേക്ക് അയക്കാൻ സാധിക്കില്ലെന്ന് ബ്രിട്ടണ്‍ വ്യക്തമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പണമിടപാട് തട്ടിപ്പ് നടത്തി രാജ്യംവിട്ട വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ച് അയക്കാൻ യുകെയോട് ഇന്ത്യ ആവശ്യപെട്ടിരുന്നു.
നിയമപരമായ ചില തടസ്സങ്ങൾ കാരണം വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ സാധിക്കില്ലെന്ന് യുകെ ഗവൺമെന്റ് അറിയിച്ചുവെന്നും തങ്ങൾ ബ്രിട്ടണ്‍ ഗവൺമെന്റുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര കാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
2016 മാർച്ച്നാണ് വിജയ് മല്യ യുകെയിലേക്ക് കടന്നത്. മല്യയുടെ അഭയാർത്ഥിത്വവും ആയുള്ള യാതൊരു അപേക്ഷയും പരിഗണിക്കേണ്ടതില്ലെന്ന് ജൂണിൽ ഇന്ത്യ യു കെ യോട് നിർദ്ദേശിച്ചിരുന്നു.