പെരുമഴയില്‍ വലഞ്ഞ് ആന്ധ്രയും തെലങ്കാനയും

ആന്ധ്ര പ്രദേശിലും തെലങ്കാനയിലും മഴ കനക്കുന്നു. ഇരു സംസ്ഥാനങ്ങളിലെയും പല പ്രദേശങ്ങളും പ്രളയത്തിലായി. ആന്ധ്രയിൽ അടുത്ത 24 മണിക്കൂർ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ രണ്ട് സംസ്ഥാനങ്ങളിലെയും ജനജീവിതം ദുസ്സഹമായി. സംസ്ഥാനത്തെ പ്രളയ തീവ്രത എത്രത്തോളമാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഇന്ന് അവലോകനം ചെയ്യും. മഹാരാഷ്ട്രയിൽ നാല് പേരും തെലങ്കാനയിൽ പതിനൊന്ന് പേരുമാണ് മഴ കാരണമുണ്ടായ അപകടങ്ങളിൽ മരിച്ചത്.  ഒക്ടോബർ 14ന് തെലങ്കാനയിൽ മഴയോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. 

ശക്തമായ മഴയെതുടർന്ന് ഒസ്മാനിയ സർവകലാശാല ഒക്ടോബർ 14നും 15നും നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഒക്ടോബർ 16 മുതലുള്ള പരീക്ഷകൾ ടൈം ടേബിൾ അനുസരിച്ച് നടക്കുമെന്നും സർവകലാശാല അറിയിച്ചു. ഡോക്ടർ ബി. ആർ അംബേദ്കർ സർവകലാശാലയും പരീക്ഷകൾ മാറ്റിവെച്ചു.

Contact the author

National Post

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More