നികുതി ഇളവ് ആവശ്യപ്പെട്ട രജനീകാന്തിന് കോടതിയുടെ രൂ​ക്ഷവിമർശനം

കൊവിഡ് പശ്ചാത്തലത്തിൽ തന്റെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപത്തിന്റെ നികുതി കുറക്കുന്നതിനായി സൂപ്പർ സ്റ്റാർ രജനികാന്ത് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വിഷയത്തിൽ കോടതിയിൽ നിന്നും രൂക്ഷ വിമർശനമേറ്റ രജനി ഹൈക്കോടതിയെ സമീപിച്ചത് തെറ്റായ തീരുമാനം ആണെന്ന് അഭിപ്രായപ്പെട്ടു.

രജനിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ കോടമ്പാക്കത്തെ രാഘവേന്ദ്ര വിവാഹ മണ്ഡപവുമായി ബന്ധപ്പെട്ടാണ് രജനി കോടതിയെ സമീപിച്ചത്. വിവാഹമണ്ഡപത്തിനുമേൽ കോർപറേഷൻ വലിയ തുക നികുതിയായ് ചുമത്തിയതിനെ തുടർന്നാണ് അദ്ദേഹം ഹർജി സമർപ്പിച്ചത്. കോർപറേഷനിൽ സമർപ്പിക്കേണ്ട പരാതി കോടതിയിൽ കൊണ്ടുവന്ന് രജനി കോടതിയുടെ സമയം പാഴാകയാണെന്ന് കോടതി വിമർശിച്ചു. എന്നാൽ, കോർപറേഷനിൽ പരാതി സമർപ്പിച്ചതിന് ശേഷവും മറുപടിയൊന്നും ലഭിക്കാതിരുന്നതിനാലാണ് കോടതിയെ സമീപിച്ചതെന്ന് താരം വ്യക്തമാക്കി.

6.5 ലക്ഷം രൂപയാണ് കോർപറേഷൻ നികുതിയിനത്തിൽ രജനിയോഡ് അടക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, സ്ഥാപനത്തിൽ പ്രവർത്തനമൊന്നും നടക്കുന്നില്ലെങ്കിൽ 50 ശതമാനം വരെ നികുതി ഇളവിന് അപേക്ഷിക്കാമെന്നും അതാണ്‌ അദ്ദേഹം ആവശ്യപ്പെട്ടതെന്നും രജനിയുടെ അഭിഭാഷകൻ വിജയൻ സുബ്രഹ്മണ്യൻ പറഞ്ഞു. കോടതി ഹർജി തള്ളിയതിനെ തുടർന്ന് മുഴുവൻ നികുതിയും താരം അടച്ചു. 6.56 ലക്ഷം രൂപയാണ് പിഴയടക്കം രജനി അടച്ചത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More