പൗരത്വ നിയമ ഭേദഗതി: ഡൽഹിയില്‍ വീണ്ടും സംഘർഷം

web desk 4 years ago

പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഡൽഹിയിലെ  വീണ്ടും സംഘർഷം. ഭജൻപുര, മൗജ്പുർ എന്നിവിടങ്ങളിലാണ് സംഘർഷം രൂക്ഷമായത്. കല്ലേറിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. ഹെഡ്‌കോൺസ്റ്റബിളായ രത്തൻലാലാണ് മരിച്ചത്. ഡെപ്യൂട്ടി കമ്മീഷണർക്ക് സംഘർഷത്തിൽ ഗുരുതരമായി  പരുക്കേറ്റു.  വടക്ക്കിഴക്കൻ ഡല്‍ഹിയിലെ പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് സംഘർഷമുണ്ടാകുന്നത്.

ഞായറാഴ്ച ബിജെപി നേതാവ് കപിൽ മിശ്ര മേഖലയിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് റാലി നടത്തിയിരുന്നു. ഇതേത്തുടർന്ന് നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. ഇന്ന്  ജാഫ്രാബാദ്-മൗജ്പൂർ റോഡിൽ  തോക്കുമായി ഇറങ്ങിയ യുവാവ്  വെടിയുതിര്‍ത്തു. തടയാനെത്തിയ പൊലീസുകാര്‍ക്ക് നേരെയും ഇയാള്‍ ക്കുചൂണ്ടി. തദ്ദേശ നിർമ്മിച്ച പിസ്റ്റളാണ് ഇയാള്‍ വെടിവെപ്പിന് ഉപയോഗിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പൊലീസിന് ഇയാളെ കീഴടക്കും മുമ്പ് എട്ടു തവണ വെടിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ജാഫ്രാബാദ്, മൌജ്പൂർ പ്രദേശങ്ങളിൽ രണ്ട് വീടുകള്‍ക്കും ഒരു ഫയർ എഞ്ചിനും തീവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.  സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വേണ്ടി കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ സമാധാനവും ഐക്യവും തകരാറിലാകുന്നത് ദുഖകരമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറഞ്ഞു.  ക്രമസമാധാനം പുനസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ലഫ്. ഗവര്‍ണറോടും കേന്ദ്ര ആഭ്യന്തരമന്ത്രിയോടും ആവശ്യപ്പെട്ടു. ട്രംപ്  എത്താനിരിക്കെ ഡൽഹിയിലെ സംഘർഷം ഭരണകൂടത്തെ ആശങ്കയിലാഴ്ത്തിയിലുണ്ട്.

Contact the author

web desk

Recent Posts

National Desk 16 hours ago
National

'സതീശന്‍ അനിയനെപ്പോലെയെന്ന് കെ സുധാകരന്‍; മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് വി ഡി സതീശന്‍

More
More
National Desk 17 hours ago
National

'മോദി സര്‍ക്കാരിന്റെ പുല്‍വാമയിലെ വീഴ്ച്ച ചോദ്യം ചെയ്തതിനാണ് എന്നെ വേട്ടയാടുന്നത്'- സത്യപാല്‍ മാലിക്

More
More
National Desk 22 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 23 hours ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 1 day ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More