കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം രണ്ടാഴ്ചയ്ക്കു ശേഷം ആശുപത്രിയുടെ ടോയ്‌ലറ്റിൽ നിന്ന് കണ്ടെത്തി

14 ദിവസത്തോളമായി കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിയുടെ ടോയ്‌ലറ്റിൽ നിന്ന് കണ്ടെത്തി. മുംബൈ സേവ്രി ആശുപത്രിയിലാണ് സംഭവം. 27 കാരനായ രോഗി ക്ഷയരോഗ ബാധിതനുമായിരുന്നു. രോഗികള്‍ സ്ഥിരമായി ഉപയോഗിക്കുന്നതും, എല്ലാ ദിവസവും വൃത്തിയാക്കേണ്ടതുമായ ടോയ്‌ലറ്റ് ആയിരുന്നിട്ടും ആരാലും ശ്രദ്ധിക്കപ്പെടാതെ രണ്ടാഴ്ചയോളം മൃതദേഹം അവിടെ കിടന്നു. 

സംഭവത്തെകുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും വാർഡിൽ ജോലി ചെയ്തിരുന്ന 40 ആശുപത്രി ജീവനക്കാർക്ക് നോട്ടീസ് നൽകുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ ആദ്യഘട്ടത്തില്‍ രോഗിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് രേഖകൾ പരിശോധിച്ചപ്പോൾ സൂര്യബാൻ യാദവ് എന്ന 27 കാരനെ ഇതേ വാർഡിൽ നിന്ന് ഒക്ടോബർ 4 മുതൽ കാണാതായതായി കണ്ടെത്തുകയായിരുന്നു.


ടിബി രോഗികൾ ആശുപത്രിയിൽ നിന്നും കാണാതാകുന്നത് സാധാരണ സംഭവമാണ് എന്നാണ് സൂപ്രണ്ട് ഡോ. ലളിത്കുമാർ ആനന്ദെ പറയുന്നത്. സെപ്റ്റംബർ 30-നാണ് കൊവിഡ് സ്ഥിരീകരിച്ച യാദവിനെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

മനുഷ്യനെ ജാതിയുടെ പേരില്‍ വേര്‍തിരിക്കുന്നത് അംഗീകരിക്കാനാവില്ല- വിജയ് സേതുപതി

More
More
National Desk 23 hours ago
National

വിജയ്‌ യേശുദാസിന്‍റെ വീട്ടില്‍ മോഷണം; 60 പവന്‍ സ്വര്‍ണം നഷ്ടമായി

More
More
National Desk 23 hours ago
National

തമിഴ്‌നാട്ടില്‍ ആദിവാസി കുടുംബത്തിന് സിനിമാ തിയറ്ററില്‍ പ്രവേശനം നിഷേധിച്ചു

More
More
National Desk 1 day ago
National

വിദേശ ഇടപെടല്‍ ആവശ്യമില്ല, പോരാട്ടം നമ്മുടേതാണ്; രാഹുല്‍ ഗാന്ധി വിഷയത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

മാധ്യമ പ്രവര്‍ത്തകനോട് മോശമായി പെരുമാറി; സല്‍മാന്‍ ഖാനെതിരായ ഹര്‍ജി തള്ളി

More
More
National Desk 1 day ago
National

നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട് ബിജെപി എംഎല്‍എ; വിശദീകരണം തേടി

More
More