പ്രധാനമന്ത്രിക്കായുളള രണ്ടാമത്തെ സ്‌പെഷല്‍ വിമാനം ഇന്ന് ഡല്‍ഹിയില്‍

രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിടു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ യാത്രയ്ക്കായി പരിഷ്‌കരിച്ച രണ്ട് ബോയിംഗ് 777 വിമാനങ്ങളില്‍ രണ്ടാമത്തേത് ഇന്ന് ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ എത്തും. ഓഫിസ് മുറിയും മീറ്റിംഗ് റൂമുമെല്ലാം ഉള്‍പ്പെട്ട ആദ്യത്തെ വിമാനം ഒക്ടോബറില്‍ എത്തിയിരുന്നു. ബോയിംഗ് 777-300 ER വിമാനങ്ങള്‍ 2018ല്‍ ഇന്ത്യയിലെത്തുകയും  കസ്റ്റമൈസേഷനുവേണ്ടി ഡല്ലാസിലെ ഒരു ബോയിംഗ് കേന്ദ്രത്തിലേക്ക്  അയച്ചിരിക്കുകയുമാണ്.

ഈ രണ്ട് വിമാനങ്ങള്‍ക്കും യു എസ് പ്രസിഡന്റിന്റെ വ്യോമസേനയ്ക്ക് തുല്യമായ രീതിയില്‍ മിസൈല്‍ പ്രതിരോധ സംവിധാനമുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു വിമാനം സജ്ജീകരിച്ചിരിക്കുന്നത്.നവീകരിച്ച രണ്ട് ബോയിംഗ് 747 വിമാനങ്ങള്‍ക്ക് 34 കോടി രൂപയാണ് ചിലവ്. ഇതുവരെ പ്രധാനമന്ത്രിക്കും പ്രസിഡന്റിനുമെല്ലാം വിദേശയാത്ര ചെയ്യേണ്ടി വരുമ്പോഴെല്ലാം എയര്‍ ഇന്ത്യയുടെ വിമാനങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. രണ്ട് വിമാനങ്ങളും ഓഗസ്റ്റില്‍ എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തിയതി മാറ്റുകയായിരുന്നു.ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നോ എയര്‍ ഇന്ത്യയില്‍ നിന്നോ ഉളള പൈലറ്റുകളായിരിക്കും ഈ വിമാനങ്ങള്‍ പറത്തുക.

രാഷ്‌ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സഞ്ചരിക്കാനായി മാത്രം പുതിയ വിമാനം വാങ്ങിയതിനെതിരെ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സിയാച്ചിൻ, ലഡാക് എന്നിവിടങ്ങളിലുള്ള സൈനികർക്ക് അവശ്യവസ്തുക്കൾ വാങ്ങുന്നതിനു പകരം പ്രധാനമന്ത്രി സ്വന്തം ആവശ്യത്തിനായി 8400 കോടി രൂപയുടെ വിമാനമാണ് വാങ്ങിയതെന്നായിരുന്നു രാഹുൽ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More