'അമേരിക്കയിലെ റസ്റ്റോറന്റ് ജീവനക്കാര്‍ വംശീയമായി അധിക്ഷേപിച്ചു'- അനന്യ ബിര്‍ള

അമേരിക്കയിലെ സ്വകാര്യ റസ്റ്റോറന്റിൽ വെച്ച് വംശീയാധിക്ഷേപം നേരിടേണ്ടിവന്നതായി അനന്യ ബിർള. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയുടെ മകളാണ് അനന്യ ബിർള. തന്നെയും കുടുംബത്തെയും റസ്റ്റോറന്റ് ജീവനക്കാർ വംശീയമായി അധിക്ഷേപിച്ചു എന്നാണ് അനന്യ ട്വിറ്ററിലൂടെ ആരോപിച്ചത്.

ഇറ്റാലിയൻ അമേരിക്കൻ റസ്റ്റോറന്റ് ആയ സ്കൂപ റസ്റ്റോറന്റിനെതിരെയാണ് അനന്യ ആരോപണം ഉന്നയിച്ചത്. കസ്റ്റമേഴ്സിനെ ഓട് മാന്യമായി പെരുമാറാൻ പഠിക്കണമെന്നും അക്ഷരാർത്ഥത്തിൽ റസ്റ്റോറന്റ് നിന്നും അവർ തങ്ങളെ പുറത്താക്കുകയായിരുന്നുവെന്നും അവർ കുറിച്ചു. റസ്റ്റോറന്റ് ലെ വെയിറ്റർ ജോഷ്വാ സിൽവർ മാൻ തന്റെ അമ്മയോട് വംശീയാധിക്ഷേപം നടത്തിയത് തെറ്റാണെന്നും അനന്യ ചൂണ്ടിക്കാട്ടി.റസ്റ്റോറന്റ് ഉടമ അന്റോണിയ ലോഫസോയെ ടാഗ് ചെയ്തുകൊണ്ടാണ് അനന്യ ട്വീറ്റ് ചെയ്തത്.

റസ്റ്റോറന്റിൽ നിന്ന് വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് അനന്യയുടെ അമ്മ നീർജ ബിർളയും ആരോപിച്ചു. ഒരു കസ്റ്റമർ നോടും ഇത്തരത്തിൽ പെരുമാറരുന്നതെന്നും, അവരുടെ പെരുമാറ്റം തങ്ങളെ ഞെട്ടിച്ചു എന്നും നീർജ ട്വീറ്റ് ചെയ്തു.

Contact the author

Web Desk

Recent Posts

National Desk 19 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 21 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More