ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പേ നീക്കം ചെയ്തു

ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പേ നീക്കംചെയ്തു. എന്തുകൊണ്ടാണ് നീക്കം ചെയ്തതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഗൂഗിള്‍ പേക്ക് പകരം ഫോണ്‍ പേ, പേ ടിഎം എന്നീ ആപ്ലിക്കേഷനുകള്‍ ആപ്പിള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഡിജിറ്റൽ പെയ്മെന്റ് ആപ്ലിക്കേഷനുകളിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ ആണ് ഗൂഗിൾ പേ. ഗൂഗിൾ പേ വഴി പണമയയ്ക്കുന്ന ആപ്പിൾ ഉപയോക്താക്കൾക്ക് സാങ്കേതികമായി ചില പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാമെന്ന് ഗൂഗിൾ വക്താവ് അറിയിച്ചു. താൽക്കാലികമായി നീക്കം ചെയ്തതാണെന്നും വൈകാതെ തന്നെ ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ പേ അപ്രത്യക്ഷമായിരുന്നു. ഇതിനെ തുടർന്ന് ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും പരാതികൾ നിറഞ്ഞതിനെത്തുടർന്നാണ് ഗൂഗിൾ പ്രശ്നം പരിഹരിച്ചത്.

Contact the author

Tech Desk

Recent Posts

Web Desk 2 weeks ago
Technology

മാക്ക് ബുക്ക് എയർ, പ്രോ, മിനി ലാപ്പ്ടോപ്പുകള്‍ ആപ്പിൾ പുറത്തിറക്കി

More
More
Web Desk 3 weeks ago
Technology

വാട്ട്സ്ആപ്പ് വഴി പണം അയക്കുന്നതിന് ഫീസ് ഈടാക്കില്ലെന്ന് മാർക്ക് സുക്കർബർ​ഗ്

More
More
Web Desk 2 months ago
Technology

ജിയോ ഇനി വിമാനത്തിലും; 22 വിമാന കമ്പനികളുമായി കരാറിലെത്തി

More
More
Tech Desk 2 months ago
Technology

വിചാറ്റ് നിരോധിക്കാനുള്ള ശ്രമം കോടതി തടഞ്ഞു; ട്രംപിനു തിരിച്ചടി

More
More
Tech Desk 2 months ago
Technology

ക്യാമറയിലൂടെ ഉപയോക്തക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നു, ഫേസ്ബുക്കിനെതിരെ കേസ്

More
More
Tech Desk 2 months ago
Technology

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് പേടിഎമ്മിനെ നീക്കം ചെയ്തു

More
More