എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

നിര്‍മ്മിത ബുദ്ധി മനുഷ്യന് പകരക്കാരനാകുന്നുവെന്നും എഐയുടെ വരവോടെ മനുഷ്യന് ജോലി നഷ്ടമാകുമെന്നും നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഇത്തരം വാര്‍ത്തകള്‍ കണ്ട് തല പുകയ്ക്കുന്നവരും കുറവല്ല. എന്നാല്‍ നിര്‍മ്മിത ബുദ്ധിക്ക് പകരംവയ്ക്കാനോ പരിക്കേല്‍പ്പിക്കാനോ കഴിയാത്ത ജോലികളുണ്ട്. പ്രശസ്ത ബിസിനസ് മാഗസിനായ ഫോബ്‌സ് ചൂണ്ടിക്കാട്ടുളള 10 ജോലികള്‍ ഇവയാണ്. 

1: അധ്യാപനം - വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മനസിലാക്കാനും ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും കഴിയുന്നവര്‍ക്കാണ് അധ്യാപനത്തില്‍ മുന്നോട്ടുപോകാനാവുക. ഇക്കാര്യത്തില്‍ എ ഐയുടെ കഴിവ് പരിമിതമാണ്. 

2: പരിചാരക ജോലി- സഹാനുഭൂതിയോടും ക്ഷമയോടും കൂടി രോഗികളെയുള്‍പ്പെടെ പരിചരിക്കാന്‍ മാനുഷിക ഗുണങ്ങള്‍ തന്നെ വേണം. 

3: സോഷ്യല്‍ വര്‍ക്ക്- വ്യത്യസ്തമായ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ ആവശ്യമായ വൈകാരിക ബുദ്ധിയും ധാര്‍മ്മികതയുമാണ് ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ കൈമുതല്‍. ഫീല്‍ഡില്‍ അങ്ങനെ പെരുമാറാന്‍ എ ഐയ്ക്ക്് കഴിയില്ല.

4: നൈപുണ്യ ജോലികള്‍- പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, കരകൗശല വിദഗ്ദര്‍ തുടങ്ങിയവരുടെ ജോലി എഐയ്ക്ക് ചെയ്യാനാവില്ല. 

5: തെറാപ്പിസ്റ്റ്, കൗണ്‍സിലര്‍ - തെറാപ്പിയും കൗണ്‍സലിംഗുമൊക്കെ കൊടുക്കാന്‍ സഹാനുഭൂതിയും മാനുഷിക ബന്ധവും ആവശ്യമാണ്. ഇവ കൈകാര്യം ചെയ്യാനുളള ബുദ്ധി എ ഐയ്ക്ക് ഇല്ല.

6:ഗവേഷണവും വികസനവും- നിരന്തരമായ പരീക്ഷണങ്ങള്‍, ജിജ്ഞാസ, അനുമാനങ്ങള്‍ എന്നിവ ആവശ്യമുളള ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് സഹായി ആവാം എന്നല്ലാതെ എ ഐയ്ക്ക് പകരക്കാരനാകാന്‍ കഴിയില്ല. 

7: സര്‍ഗാത്മകമായ പ്രശ്‌ന പരിഹാരങ്ങള്‍ - പുതിയതും സങ്കീര്‍ണ്ണവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോലികള്‍ക്ക് വിമര്‍ശനാത്മകത, വിശകലന സിദ്ധി, സര്‍ഗാത്മകത എന്നിവ ആവശ്യമാണ്. എഐയ്ക്ക് ഡാറ്റ വിശകലനം ചെയ്യാന്‍ കഴിയുമെങ്കിലും പ്രശ്‌നപരിഹാരം കാണാനാവില്ല.

8: ആരോഗ്യമേഖല- രോഗനിര്‍ണയത്തിലും ചികിത്സാ ശുപാര്‍ശകള്‍ക്കും എ ഐയ്ക്ക് സഹായിക്കാന്‍ കഴിയുമെങ്കിലും വൈദ്യശാസ്ത്രപരമായ അറിവ്, മെഡിക്കല്‍ സംബന്ധമായ തീര്‍പ്പ് പറയല്‍, സഹാനുഭൂതി തുടങ്ങിയവയ്ക്ക് പകരമാകാന്‍ ആവില്ല.

9: ക്രിയേറ്റീവ് ജോലികള്‍- സംഗീതം, എഴുത്ത് തുടങ്ങിയ മനുഷ്യ സര്‍ഗാത്മകതയില്‍ ഊന്നിയുളള ജോലികള്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നിര്‍വഹിക്കാന്‍ എഐയ്ക്ക് കഴിയില്ല.

10: ലീഡര്‍ഷിപ്പ് ജോലികള്‍ -തന്ത്രപരമായി ചിന്തിക്കല്‍, തീരുമാനമെടുക്കല്‍, പ്രചോദനം നല്‍കല്‍, മൂല്യത്തിലധിഷ്ടിതമായ സംവിധാനം വികസിപ്പിക്കല്‍ തുടങ്ങി ഒരു ലീഡര്‍ക്കുവേണ്ട കഴിവുകള്‍ പ്രകടിപ്പിക്കുന്നതില്‍ എഐയ്ക്ക് പരിമിതിയുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More
Web Desk 3 months ago
Technology

ഈ ആപ്പുകള്‍ ഉടൻ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തില്ലെങ്കിൽ പണി കിട്ടും

More
More