ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൌത്യമായ ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നു. നാളെ (ജനുവരി 6) ഭ്രമണപഥത്തിൽ എത്തും. സെപ്തംബർ രണ്ടിനായിരുന്നു പേടകം വിക്ഷേപിച്ചത്. ചലിക്കുന്ന സൂര്യ-ഭൗമ വ്യവസ്ഥയിലെ അഞ്ച് സ്പോട്ടുകളിൽ ഒന്നായ ലാഗ്രാഞ്ച് പോയിന്റ് 1 (L1) ന് ചുറ്റുമുള്ള ഒരു 'ഹാലോ ഓർബിറ്റ്' എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് ആദിത്യയെ പ്രവേശിക്കും. എല്‍1 പോയിന്റ് ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ ദൂരെയാണ്. ആദിത്യ എൽ1 ഇതിനകം തന്നെ എൽ1 പോയിന്റിൽ എത്തിക്കഴിഞ്ഞുവെന്നും, ഭ്രമണപഥത്തിൽ പ്രവേശിക്കാതെ തന്നെ പേടകം സൂര്യനിലേക്ക് യാത്ര തുടരുമെന്നും ഐഎസ്ആർഒ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു.

മറ്റ് ലഗ്രാഞ്ച് പോയിന്റുകളെ അപേക്ഷിച്ച് എൽ1, സ്ഥിരതയുള്ള സ്ഥാനമാണ്. പക്ഷേ ഇവിടെ പേടകത്തെ ഉറപ്പിച്ച് നിര്‍ത്തുക ബുദ്ധിമുട്ടാണ്. 'ഹാലോ ഓർബിറ്റ്' എന്ന ഈ  പോയിന്റിന് ചുറ്റും ഒരു ഭ്രമണപഥമുണ്ട്. അവിടെ പേടകത്തിന് സൂര്യനെ വിവിധ കോണുകളിൽ കാണാം. പേടകം എൽ 1 പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ എത്തും. ഭൂമി സൂര്യനുചുറ്റും സഞ്ചരിക്കുമ്പോൾ എല്‍1 പോയിറ്റും, ഹാലോ ഓർബിറ്റും നീങ്ങും - ബെംഗളൂരു ഐഎസ്ആർഒ ഡയറക്ടർ അന്നപൂർണി സുബ്രഹ്മണ്യം പറഞ്ഞു. ഈ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ്, ഇത്തരമൊരു ദൗത്യം ആദ്യമായാണ്.

ബുധനാഴ്ച വരെ ആദിത്യ 124 ദിവസം ബഹിരാകാശത്ത് പൂര്‍ത്തിയാക്കി. യാത്രയുടെ 16മത്തെ ദിവസം, സെപ്റ്റംബർ 18 മുതൽ, ശാസ്ത്രീയ വിവരങ്ങള്‍ രേഖപ്പെടുത്താനും, സൂര്യനെ ചിത്രീകരിക്കാനും തുടങ്ങി. തുടര്‍ന്നും ആദിത്യ വിജയകരമായി ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യ. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ഈ ആപ്പുകള്‍ ഉടൻ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തില്ലെങ്കിൽ പണി കിട്ടും

More
More