കെ.പി ഉമ്മര്‍: മലയാളത്തിലെ സുന്ദരനായ വില്ലന്‍!

മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ കെപി ഉമ്മര്‍ ഓര്‍മ്മയായിട്ട് 19 വര്‍ഷം. നാടകനടനായി അഭിനയരംഗത്തേക്ക് വന്ന അദ്ദേഹം 1960-70 കളില്‍ സുന്ദരനായ പ്രതിനായകനായും ഹാസ്യസ്വഭാവമുളള തന്നിഷ്ടകാരനായ യുവാവായും നിഷ്‌കളങ്കനായ കുടുംബക്കാരനായും അഭ്രപാളികളില്‍ തിളങ്ങി.

1929 ഒക്ടോബര്‍ 11 ന് കോഴിക്കോട് തെക്കേപ്പുറം എന്ന പ്രദേശത്താണ് ഉമ്മര്‍ ജനിച്ചത്. കെപിഎസിയുടെ നാടകട്രൂപ്പുകളില്‍ നടനായി കലാജീവിതം ആരംഭിച്ച ഉമ്മര്‍ നല്ലൊരു ഫുഡ്‌ബോള്‍ കളിക്കാരന്‍ കൂടിയാണ്. എംടിയുടെ മുറപ്പെണ്ണ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം ചലചിത്രരംഗത്തേക്ക് വന്നത്.ആദ്യകാലങ്ങളില്‍ സ്‌നേഹജാന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.  1965 മുതല്‍ 1995 വരെയുളള മലയാള സിനിമയില്‍ സജീവസാന്നിദ്ധ്യമായിരുന്നു കെപി ഉമ്മര്‍. പ്രേം നസീര്‍ നായകനെങ്കില്‍ വില്ലന്‍ കെപി ഉമ്മര്‍ തന്നെ എന്ന് ഉറപ്പിക്കാമായിരുന്നു കാരണം കെപി ഉമ്മര്‍ ഏറ്റവും കൂടുതല്‍ വില്ലനായി അഭിനയിച്ചിത് നസീറിനൊപ്പമായിരുന്നു. ഭാര്യമാര്‍ സൂക്ഷിക്കുക, മരം, ചട്ടമ്പിക്കല്ല്യാണി, തെറ്റ്, അര്‍ഹത, ശാലിനി എന്റെ കൂട്ടുകാരി, മാന്നാര്‍ മത്തായി സ്പീക്കിംംഗ് തുടങ്ങിയ സിനിമകള്‍ എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.തന്റെ അവസാന കാലത്ത് ഏഷ്യാനെറ്റ് ചാനലില്‍ പേയിംഗ് ഗസ്റ്റ് എന്ന സീരിയലിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഐവി ശശിയുടെ ഉത്സവമാണ് വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് ഉമ്മറിനെ പ്രധാനവേഷത്തിലേക്ക് എത്തിച്ചത്.

മുറപ്പെണ്ണിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ്, തിക്കോടിയന്‍ അവാര്‍ഡ് എന്നീ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. ഫാസിലിന്റെ ഹരികൃഷ്ണന്‍സ് ആണ് കെപി ഉമ്മര്‍ അവസാനമായി അഭിനയിച്ച ചിത്രം.73ാം വയസില്‍ 2001 ഒക്ടോബര്‍ 29 ന് വാര്‍ദ്ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹം അന്തരിച്ചത്. മലയാളസിനിമയില്‍ നായകനൊപ്പം സ്ഥാനം കിട്ടിയ വില്ലനായിരുന്നു കെപി ഉമ്മര്‍.

Contact the author

News Desk

Recent Posts

Web Desk 21 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More