'പതിനാലാം വയസില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു’: ആമിര്‍ ഖാന്റെ മകള്‍

പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ലൈംഗികമായി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് പ്രശസ്ത ബോളീവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. ലോക മാനസികാരോ​ഗ്യ ദിനത്തോട് അനുബന്ധിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു ഇറ ഖാന്‍. 

സംഭവത്തെക്കുറിച്ചു പിതാവിനോടും മാതാവ് റീന ദത്തയോടും പറഞ്ഞിരുന്നതായും ഇറ പറയുന്നു. അന്ന് അനുഭവിക്കേണ്ടി വന്നത് എങ്ങനെ ഉള്ളിലൊതുക്കുമെന്ന് അറിയില്ലായിരുന്നു. അയാള്‍ മനപൂര്‍വ്വം ചെയ്തതാണെന്ന് വിശ്വസിക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നു എന്നും അവള്‍ പറഞ്ഞു. ആമിറിന്റെ ആദ്യ ഭാര്യയാണ് റീന. ഇറയുടെ അഞ്ചാം വയസ്സിൽ ഇരുവരും വേർപിരി‍ഞ്ഞു. 

ഇറയുടെ വിഷാദ രോഗത്തിന്​ കാരണം തകർന്ന കുടുംബമാണെന്ന് നടി കങ്കണ റണാവത്ത്​ ​ അഭിപ്രായപ്പെട്ടിരുന്നു. അത്​ തള്ളിയ ഇറ അതിനുള്ള വിശദീകരണവും വീഡിയോയിലൂടെ നല്‍കുന്നുണ്ട്. 'എന്‍റെ ചെറുപ്പകാലത്തായിരുന്നു മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തിത്തിയത്​. എന്നാല്‍, അത്​ എന്നെ മാനസികമായി ഒരുതരത്തിലും ബാധിച്ചിട്ടില്ല. അവര്‍ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്' എന്ന് ഇറ പറയുന്നു.

Contact the author

News Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More