കപില്‍ മിശ്രയുടെ വര്‍ഗ്ഗീയ പ്രസംഗം കേട്ടില്ലെന്ന് പോലീസ്; കേള്‍പ്പിച്ച് ഹൈക്കോടതി

ഡൽഹിയിൽ രാജ്യവിരുദ്ധരായ സംഘപരിവാര്‍ ശക്തികള്‍ അഴിച്ചുവിട്ട കലാപത്തെ നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയ  പോലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു എന്ന് കോടതി ചോദിച്ചു. കേട്ടിട്ടില്ല എന്നായിരുന്നു സോളിസിറ്റര്‍ ജനറലും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും നല്‍കിയ മറുപടി. എന്നാല്‍, അതില്‍ അത്ഭുതം പ്രകടിപ്പിച്ച ജസ്റ്റിസ് മുരളീധര റാവു അദ്ധ്യക്ഷനായ ബെഞ്ച്, താങ്കളൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്?, നിങ്ങളുടെ ഓഫീസില്‍ ടി.വി-യില്ലേ?, ഒരു പ്രമുഖ പാര്‍ട്ടിയുടെ നേതാവ് ഇത്രയും വലിയ വിദ്വേഷ പ്രസംഗം നടത്തിയിട്ട് നിങ്ങള്‍ ഒന്നും അറിഞ്ഞില്ലേയെന്ന് ചോദിച്ചു.

ഇനി നിങ്ങളത് കേട്ടിട്ടില്ലെങ്കില്‍ കോടതി കേള്‍പ്പിച്ചുതരാം എന്ന് പറഞ്ഞുകൊണ്ടാണ് പ്രസംഗം കോടതിയില്‍ കേള്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. അതിനുശേഷം പ്രസംഗത്തിന്‍റെ ട്രാന്‍സ്ക്രിപ്റ്റ് കോടതി ഉദ്യോഗസ്ഥന് അങ്ങോട്ട്‌ നല്‍കുന്ന അസാധാരണമായ സംഭവവും ഉണ്ടായി. എന്നിട്ട്, ഇനിയെന്താണ് നിങ്ങള്‍ ചെയ്യാന്‍ പോകുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. കമ്മീഷണറോടു സംസാരിക്കണമെന്നും കുറച്ചുകൂടി സമയം തനിക്ക് നല്‍കണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി 2 മണിക്കൂര്‍ സമയം അനുവദിച്ചു. എന്നിട്ട്, വിദ്വേഷ പ്രസംഗങ്ങളില്‍ എങ്ങിനെയാണ് നടപടിയെടുക്കേണ്ടത് എന്ന് കമ്മീഷണര്‍ക്ക് പറഞ്ഞുകൊടുക്കണമെന്നും കോടതി സോളിസിറ്റര്‍ ജനറലിനോട്‌ പറഞ്ഞു.

Contact the author

Court Desk

Recent Posts

National Desk 14 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 16 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More