തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ അടുത്ത ചിത്രമായ ആചാര്യയുടെ ചിത്രീകരണം പുനരാരംഭിക്കാനിരിക്കെ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നടന് തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം പുറത്തുവിട്ടത്.
തനിക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്നും വീട്ടില്‍ ക്വാറന്റീനില്‍ ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആചാര്യയുടെ ചിത്രീകരണം പുനരാരംഭിക്കുന്നതു മുന്‍പായി കൊവിഡ് പരിശോധിക്കുകയും നിര്‍ഭാഗ്യവശാല്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു, നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല അതിനാല്‍ വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുമെന്നും കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സെപ്റ്റംബറില്‍ ചിരഞ്ജീവിയുടെ സഹോദരനും നടനുമായ നാഗബാബുവിനും കൊവിഡ് ബാധിച്ചിരുന്നു. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ആചാര്യയില്‍ ചിരഞ്ജീവി ഇരട്ട വേഷത്തിലാണ് എത്തുക എന്ന് അഭ്യൂഹങ്ങളുണ്ട്. ക്ഷേത്ര ഫണ്ടും സംഭാവനകളും ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും തട്ടിപ്പ് നടത്തുന്നതിനെക്കുറിച്ചും എന്‍ഡോവിമെന്റ് വകുപ്പിനെതിരെ പോരാട്ടം ആരംഭിക്കുന്ന മധ്യവയസ്കന്റെ കഥയാവും ആചാര്യ സിനിമയില്‍ പറയുക.