ഡല്‍ഹി കലാപത്തില്‍ കേസുകേട്ട ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി

ഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഉത്തരവിറക്കിയ ഡല്‍ഹി ഹൈക്കോടതി ജഡ്ജി മുരളീധറിനെ സ്ഥലം മാറ്റി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കി.

ഡല്‍ഹി കലാപം സംബന്ധിച്ച ഹര്‍ജിയില്‍ തീരുമാനമെടുക്കാതെ,  സുപ്രീം കോടതി ഹൈക്കോടതിക്ക് വിട്ടതിനെ തുടര്‍ന്നാണ്‌ ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധര്‍ കേസ് പരിഗണിച്ചത്. കലാപവുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറിയെ നിയോഗിച്ച കോടതി, 1984-ലെ സിഖ് വിരുദ്ധ കലാപം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞിരുന്നു.

ഇതിനു പുറമേ ഡല്‍ഹി കലാപത്തിന് ഹേതുവായിത്തീര്‍ന്ന  വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂര്‍, കപില്‍ മിശ്ര, പര്‍വേഷ് വര്‍മ എംപി, അഭയ് വര്‍മ്മ എംഎല്‍എ എന്നിവര്‍ക്കെതിരെ കേസെടുക്കുന്നത് പരിഗണിക്കാനും ജസ്റ്റിസ് മുരളീധര്‍ ഉത്തരവിട്ടിരുന്നു.  രാജ്യത്തെ നടുക്കിയ കലാപത്തില്‍ ശ്രദ്ധേയമായ രീതിയില്‍ ഇടപെട്ടാണ്  ജസ്റ്റിസ് മുരളീധര്‍  ഡല്‍ഹി ഹൈക്കോടതിയുടെ പടിയിറങ്ങുന്നത്. നേരത്തെ ഡല്‍ഹി കലാപം സംബന്ധിച്ച കേസുകള്‍ ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിലേക്ക് മാറ്റിയിരുന്നു. 

ഡല്‍ഹി കലാപം സംബന്ധിച്ച കേസുകളും മതസ്പര്‍ദ്ധ വളര്‍ത്തും വിധം പ്രസംഗിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന കോടതി നിര്‍ദ്ദേശവും വ്യഴാഴ്ച ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ പരിഗണിക്കും. 

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്‌.എ. ബോബ്ഡേ അധ്യക്ഷനായ കൊളീജിയം ഈ മാസം 12-നാണ് ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്‌-ഹരിയാന ഹൈക്കോടതിയിയിലേക്ക് ശുപാര്‍ശ ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച രാത്രിതന്നെ ശുപാര്‍ശയിന്മേല്‍ നടപടി സ്വീകരിക്കുകയായിരുന്നു.

Contact the author

web desk

Recent Posts

Web Desk 12 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More