ഒരു കോടി വിലയുള്ള 3 വാച്ചുകൾ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ക്രുനാലിനെ ഡിആർഐ തടഞ്ഞു

 ഒരു കോടി രൂപ വിലയുള്ള അത്യാഢംബര വാച്ചുകൾ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച മുംബൈ ഇന്ത്യൻസ് താരം ക്രുനാൽ പാണ്ഡ്യയെ ഡയറക്ടറേറ്റ് ഓഫ്  റവന്യു ഇൻലിജൻസ് കസ്റ്റഡിയിൽ എടുത്തു. ഐപിഎൽ കീരിടം നേടിയ മുംബൈ ഇന്ത്യൻസ് ടീം ഇന്നലെ വൈകീട്ടാണ് പ്രത്യേക വിമാനത്തിലാണ് മുംബൈ വിമാനത്തിലെത്തിയത്.

നേരത്തെ ലഭിച്ച രഹസ്യ വിമാനത്തിന്റെ അടിസ്ഥാനത്തിൽ ക്രുനാലിനെ ഡിആർഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂർ നേരം ക്രുനാലിനെ ഡിആർഐ ചോദ്യം ചെയ്തു. തുടർന്നാണ് നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച വാച്ചുകൾ കണ്ടെടുത്തത്. ഡയമണ്ട് പതിച്ച ഒരു ഓദുമാ പീ​ഗെ വാച്ചും രണ്ട്  റോളക്സ് വാച്ചുകളുമാണ് ക്രുനാലിന്റെ കൈവശം ഉണ്ടായിരുന്നത്. ഇവക്ക് ഒരു കോടി രൂപ വിലവരും. ഓദുമാ പീ​ഗെക്ക് മാത്രം ഇന്ത്യയിൽ 50 ലക്ഷം രൂപ വിലയുണ്ട്. രണ്ട് വാച്ചുകളും ഡിആർഐ മുംബൈ കസ്റ്റംസിന് കൈമാറിയിട്ടുണ്ട്. പിഴയും നികുതിയും നൽകിയാൽ ക്രുനാലിന് ഇവ തിരികെ നൽകുമെന്ന് ഡിആർഐ അറിയിച്ചു. 35000 രൂപക്ക് മുകളിൽ വിലയുള്ള ആഡംബര വാച്ചുകൾക്ക് 35 ശതമാനം നികുതി അടക്കണം.

29 കാരനായ ക്രുനാൽ പാണ്ഡ്യ 18 ടി20 മത്സരങ്ങൾ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഈ വർഷം എട്ടു കോടി എൺപത് ലക്ഷം രൂപക്കാണ് ഓൾറൗണ്ടറായ ക്രുനാലിനെ മുംബൈ ഇന്ത്യൻസ് ഐപിഎൽ ലേലത്തിൽ സ്വന്തമാക്കിയത്.

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More