മോദിക്കും നിതീഷിനും ഈ മുപ്പത്തിയൊന്നുകാരനെ തടയാനാവില്ല - തേജസ്വി യാദവ്

പാറ്റ്‌ന: പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി നിതീഷ് കുമാറിനും 31 കാരനായ തന്നെ തടയാനാവില്ലെന്നു ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പണത്തിനോ കായിക ബലത്തിനോ തന്നെ തടയാനായില്ലെന്ന് തേജസ്വി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബിജെപി-നിതീഷ് കുമാര്‍ സര്‍ക്കാരിനെ പരാജയപ്പെടുത്താനായില്ലെങ്കിലും മികച്ച പ്രചാരണത്തിലൂടെ തന്റെ പാര്‍ട്ടിയെ ഏറ്റവും മികച്ച പദവിയിലേക്ക് കൊണ്ടുവരാന്‍ തേജസ്വി യാദവിന് കഴിഞ്ഞു. തപാല്‍ ബാലറ്റുകള്‍ എണ്ണുന്നതില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും നിതീഷ് കുമാറും പണവും കായിക ബലവും തന്ത്രപരമായി ഉപയോഗിച്ചെങ്കിലും ഈ മുപ്പത്തിയൊന്നുകാരനെ തടയാനായില്ല, ആര്‍ജെഡിയെ ഏറ്റവും വലിയ ഒറ്റ കക്ഷിയാവുന്നതില്‍ നിന്ന് തടയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. നിതീഷ് കുമാര്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. ഇത് മാറ്റങ്ങളുടെ തുടക്കമാണ്. നിതീഷ് മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്നുണ്ട്  ഞങ്ങള്‍ ജനങ്ങളുടെ ഹൃദയത്തിലാണ് ഇരിക്കുന്നത് എന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

അതേസമയം ബിഹാറില്‍ നാഷനല്‍ ഡെമോക്രാറ്റിക് അലയന്‍സ് അധികാരം നിലനിര്‍ത്തി. ബിജെപിയുടെ 74 സീറ്റുകള്‍ സഖ്യത്തെ 243 അംഗ നിയമസഭയില്‍ 122 എന്ന ഭൂരിപക്ഷം മറികടക്കാന്‍ സഹായിച്ചു. എന്നാല്‍ നിതീഷിന്റെ എന്‍ഡിഎ 43 സീറ്റുകള്‍ മാത്രം ലഭിച്ചുകൊണ്ട് മൂന്നാം സ്ഥാനത്തേക്കെത്തി. തേജസ്വി യാദവിന്റെ ആര്‍ജെഡി75 സീറ്റുകളോടു കൂടി ഏറ്റവും സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടിയായി. 84,900 വോട്ടുകള്‍ മാത്രമാണ് എന്‍ഡിഎയെ സഹായിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റകള്‍ സൂചിപ്പിക്കുന്നത്.ആകെ വോട്ടുകളില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ 0.2 ശതമാനം വ്യത്യാസം മാത്രമാണുളളത് എന്നും രേഖകള്‍ വ്യക്തമാക്കുന്നു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More