ലഹരി ഉപയോഗം; ബോളിവുഡ് താരം ഭാരതി സിംഗ് അറസ്റ്റിൽ

ബോളീവുഡ് ഹാസ്യനടിയും ടെലിവിഷന്‍ അവതാരകയുമായ ഭാരതി സിംഗ് അറസ്റ്റിൽ. നാർകോട്ടിക്‌സ് കണ്ട്രോൾ ബ്യൂറോയുടെ (എന്‍സിബി) മണിക്കൂറുകൾ നീണ്ട ചോദ്യത്തിനൊടുവിലാണ് ഭാരതി സിംഗ് അറസ്റ്റിലാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അവരുടെ വസതിയില്‍ എന്‍സിബി റൈയ്ഡ് നടത്തിയിരുന്നു.  ഭാരതിയും ഭർത്താവും ഹർഷ് ലിംബാച്ചിയയും കഞ്ചാവ് ഉപയോഗിക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്. ഇവരുടെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.

മയക്കുമരുന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് നടന്‍ അര്‍ജുന്‍ രാംപാല്‍, ചലചിത്ര നിര്‍മാതാവ് ഫിറോസ് നാദിയാദ്‌വാല എന്നിവരുടെ വീടുകളില്‍ ഈ മാസം ആദ്യം പോലീസ് റെയ്ഡ് നടന്നിരുന്നു. ഹിന്ദി ചലചിത്ര മേഖലയിലെ ആളുകളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അവ കൈവശം വയ്ക്കുന്നതിനെക്കുറിച്ചും എന്‍സിബി അന്യേഷണം നടത്തുന്നുണ്ട്. വൻതോതിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന വ്യക്തിയെ നാർകോട്ടിക്‌സ് വിഭാഗം പിടികൂടിയിരുന്നു. ഇയാളാണ് ഭാരതിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകുന്നത്. 

നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിനു ശേഷമാണ് ബോളിവുഡ് സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുളള അന്വേഷണങ്ങള്‍ തുടങ്ങിയത്. അതാണിപ്പോള്‍  ഭാരതിയില്‍ എത്തി നില്‍ക്കുന്നത്. സുശാന്തിനായി മയക്കുമരുന്ന് വാങ്ങിയതിന് അദ്ദേഹത്തിന്റെ കാമുകി റിയ ചക്രബര്‍ത്തി സെപ്റ്റംബര്‍ 9 ന് അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. 

Contact the author

National Desk

Recent Posts

National Desk 18 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 19 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More