ജമ്മു കശ്മീരില്‍ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ്

ജമ്മു കാശ്മീര്‍: ജമ്മു കശ്മീരില്‍ ജില്ലാ കൗണ്‍സിലുകളിലേക്കുളള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്ന് (ശനിയാഴ്ച്ച) രാവിലെ ആരംഭിച്ചു. കേന്ദ്ര ഭരണപ്രദേശമായ ജമ്മു കാശ്മീരില്‍ ആകെയുള്ള 280 ജില്ലാ കൗണ്‍സിലുകളില്‍  43 എണ്ണത്തിലേക്കാണ് ആദ്യഘട്ടത്തില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു കശ്മീരിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പോളിംഗ് ഉച്ചവരെയാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. എട്ടുഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് അടുത്തമാസം (ഡിസംബര്‍) പത്തൊമ്പത്തിനാണ് അവസാനിക്കുക.

ഡിസംബര്‍ 22നാണ് വോട്ടെണ്ണല്‍ നടക്കുക. നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി), പീപ്പിള്‍സ് കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികള്‍ക്കൊപ്പം ദേശീയപാര്‍ട്ടികളായ കോണ്‍ഗ്രസും  സിപിഎമ്മും ബിജെപിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഗുപ്കാര്‍ സഖ്യം എന്ന പേരില്‍ മുന്നണിയായാണ് മത്സരിക്കുന്നത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രകൃയകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് സജ്ജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ കെ ശര്‍മ്മ പറഞ്ഞു.

ജില്ലാ കൗണ്‍സിലുകളിലേക്കുളള തെരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനായി വെളളിയാഴ്ച്ച ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ജമ്മു കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിനുശേഷം രാഷ്ട്രീയ പ്രക്രിയ പുനരാരംഭിക്കാനുളള കേന്ദ്രത്തിന്റെ ആദ്യ നീക്കം കൂടിയാണ് ജമ്മുവിലെ ഈ തെരഞ്ഞെടുപ്പ്.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More