ഹൈക്കോടതി മുന്‍ ജഡ്ജി സി എസ് കര്‍ണന്‍ അറസ്റ്റില്‍

മുന്‍ ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണനെ അറസ്റ്റ് ചെയ്തു.  ജഡ്ജിമാര്‍ക്കെതിരെ  ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് കർണനെ അറസ്റ്റ് ചെയ്തത്. ഏതാനും ദിവസം മുമ്പാണ് കർണർ ജഡ്ജിമാർക്കെതിരെ  അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. പരാമർശത്തിന്റെ പേരിൽ കർണനെതിരെ പൊലീസ് കേസെടുത്തിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനാണ് പരാതി നൽകിയത്. കര്‍ണനെതിരെ നടപടി ആവശ്യപ്പെട്ട്  ഹൈക്കോടതിയിലെ  അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തും അയച്ചിരുന്നു. കർണന്റെ പരാമർശങ്ങൾ സ്ത്രീകളെയും ന്യായാധിപന്മാരെയും അപകീർത്തിപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതുമാണെന്നായിരുന്നു പരാതി. 

സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലും ജഡ്ജിമാർ  വനിതാ ജീവനക്കാരെയും വനിതാ ജഡ്്ജിമാരെയും ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് കർണൻ ആരോപിച്ചിരുന്നു. 

മൂന്ന് വർഷം മുമ്പ്  സുപ്രീംകോടതി കര്‍ണനെ ആറുമാസം തടവിന് ശിക്ഷിച്ചിരുന്നു. കോടതിയലക്ഷ്യ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ കർണൻ ​ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.  സർവീസിൽ ഇരിക്കെയാണ് കർണൻ ശിക്ഷിക്കപ്പെട്ടത്. 

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More