2500 രൂപയുടെ കൊവിഡ് വാക്സിൻ സാധാരണക്കാർക്ക് താങ്ങാനാവില്ലെന്ന് ഇടത് എംപിമാർ

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കൊവിഡ് വാക്സിന് 2500 രൂപയാണ് വിലയെന്ന് പ്രധാനമന്ത്രി വിളിച്ചു ചേർത്ത് സർവകക്ഷിയോ​ഗത്തിൽ പങ്കെടുത്ത ഇടത് എം പിമാർ.  ഇത് സാധാരണക്കാർത്ത് താങ്ങാവുന്നതല്ലന്നും എംപിമാരായ എളമരും കരീമും, എംവി ശ്രേയാസ് കുമാറും പറഞ്ഞു. സർവകക്ഷി യോ​ഗത്തിന് ശേഷം കോഴിക്കോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. വാക്സാന്റെ വിതരണം സംഭരണം എന്നിവ സംബന്ധിച്ച് കേന്ദ്ര സർക്കാർ സർവകക്ഷിയോ​ഗത്തിൽ വ്യക്തത വരുത്തിയിട്ടില്ല.  വാക്സിന്റെ ഉത്പാദനം സംബന്ധിച്ച് ആശങ്കയില്ല. എന്നാൽ ഇവയുടെ വിതരണം സംബന്ധിച്ച് സർക്കാർ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ആഴ്ചകൾക്കുള്ളിൽ വിതരണം ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെങ്കിലും വിതരണം, സംഭരണം എന്നിവയെ കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നും എംപിമാർ പറഞ്ഞു. ഒരാൾക്ക് രണ്ട് ഡോസ് എടുക്കുമ്പോൾ 5000 രൂപയാകും. ഇത് സാധാരണക്കാർക്ക് താങ്ങാനാവില്ല. സൗജന്യമായി വാക്സിൻ നൽകണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊവിഡ് വാക്സിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ വിതരണത്തിന് തയ്യാറാവുമെന്ന് യോ​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ‍റഞ്ഞു.  വാക്സിൻ വില സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുമായി ചർച്ച തുടരുകമായണെന്നും അദ്ദേഹം സർവകക്ഷി യോ​ഗത്തിൽ വ്യക്തമാക്കി.  പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോ​​ഗത്തിൽ 12 രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളാണ് പങ്കെടുത്തത്. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More