രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും; 8 ന് ഭാരത് ബന്ദ്‌ നടത്തും - കര്‍ഷകര്‍

ഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിച്ച് കര്‍ഷക പ്രക്ഷോഭം ഒത്തുതീര്‍പ്പാക്കാന്‍ തയാറാകാത്ത പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്നും അടുത്ത ചൊവ്വാഴ്ച (ഈ മാസം 8 ന്) ഭാരത്‌ ബന്ദ് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് തലസ്ഥാനത്തേക്കുള്ള എല്ലാ പാതകളും ഉപരോധിക്കും. ടോള്‍ കൊടുക്കില്ലെന്നും എല്ലാ ടോള്‍ കവാടങ്ങളും അടയ്ക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. അതേസമയം രാജ്യതലസ്ഥാനം പ്രക്ഷോഭകരാല്‍ നിറഞ്ഞിരിക്കുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്‌ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങള്‍ എന്നിവയ്ക്ക് പുറമേ ബീഹാര്‍, മഹാരാഷ്ട്രാ എന്നിവിടങ്ങളില്‍ നിന്നും സമരത്തില്‍ ആവേശം കൊണ്ട് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനു പുറമേ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക സമരത്തെ പിന്തുണച്ച് പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു.

ഇതിനിടെ കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നാളെ വീണ്ടും ചര്‍ച്ച നടത്തും. ഇതിനകം പലവട്ടം കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാരും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും ചര്‍ച്ചയ്ക്ക് തയാറായെങ്കിലും അടിസ്ഥാന പ്രശ്നങ്ങളില്‍ തീരുമാനമില്ലാതെ സമരത്തില്‍ നിന്ന് പിന്മാറില്ല എന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്. കാര്‍ഷിക നിയമം പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഓരൊത്തുതീര്‍പ്പിനും തയാറല്ലെന്നാണ് പ്രക്ഷോഭകര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ആശങ്കകള്‍ പരിഹരിച്ച് നിയമത്തില്‍ ഭേദഗതി വരുത്താമെന്നാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കഴിഞ്ഞ ചര്‍ച്ചയില്‍ കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ വെച്ച നിര്‍ദ്ദേശം. എന്നാല്‍ അത് സമരക്കാര്‍ തള്ളുകയായിരുന്നു. കാസ്ര്ഷിക നിയമത്തിലെ മൂന്നു നിയമങ്ങളും ഉപാധികളില്ലാതെ പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഓരൊത്തുതീര്‍പ്പിനും തയാറല്ലെന്നാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടത്.

Contact the author

Web Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More