പാർലമെന്റ് നിര്‍മ്മാണം; കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതി കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ സെൻട്രൽ ദില്ലിയിലെ സെൻട്രൽ വിസ്ത പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു നിര്‍മ്മാണ പ്രവര്‍ത്തികളും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

സെൻട്രൽ വിസ്റ്റ പദ്ധതിയുടെ നിർമാണത്തെക്കുറിച്ചുള്ള വിശദീകരണം നല്‍കാന്‍ കേന്ദ്ര സർക്കാരിന് കോടതി 5 മിനിറ്റ് സമയം അനുവദിച്ചു. തറക്കല്ലിടുന്നതിനു കുഴപ്പമില്ലെങ്കിലും നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പാടില്ലെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ സെൻട്രൽ വിസ്റ്റയിൽ നിർമ്മാണ പ്രവര്‍ത്തികള്‍ നടത്തുകയോ മരങ്ങള്‍ മുറിക്കുകയോ ചെയ്യില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം, പുതിയ പാർലമെന്റ് മന്ദിരത്തിന് ഡിസംബർ 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. 971 കോടി രൂപ ചെലവിൽ 2022 ഓടെ പൂർത്തിയാക്കാനാണ് തീരുമാനം. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തേണ്ട ഈ സാഹചര്യത്തിൽ നിരുത്തരവാദപരമായ സമീപനമാണ് സർക്കാരിന്റേതെന്ന് നേരത്തേതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതാണ്.

Contact the author

National Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More