കർഷക സമരത്തെ പിന്തുണച്ച് ജന്മദിന ആഘോഷം ഒഴിവാക്കി സോണിയാ ​ഗാന്ധി

ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്മദിന ആഘോഷങ്ങൾ ഒഴിവാക്കി കോൺഗ്രസ്  പ്രസിഡന്റ് സോണിയാ​ഗാന്ധി. കോവിഡ് പകർച്ച വ്യാധിയെ തുടർന്ന രാജ്യത്തുണ്ടായ ദുരിതങ്ങളും ആ​ഘോഷങ്ങൾ ഒഴിവാക്കാൻ കാരണമായി. എവിടെയും ഒരു തരത്തിലുള്ള ആഘോഷങ്ങൾ പാടില്ലെന്ന് എഐസിസി നേതൃത്വം സംഘടനാ ഭാരവാഹികളെയും പിസിസി അധ്യക്ഷന്മാരെ അറിയിച്ചിട്ടുണ്ട്. 

കർഷകർ തെരുവിൽ പ്രക്ഷോഭത്തിലാണ് , സർക്കാരിൽ നിന്നുള്ള ക്രൂരമായ അടിച്ചമർത്തലുകളാണ് കർഷകർ നേരിടുന്നത്, അതിനാൽ ആഘോഷങ്ങൾക്ക് പകരം ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസം പകരുന്ന നടപടികൾ എടുക്കാൻ സോണിയ ​ഗാന്ധി അഭ്യർത്ഥിച്ചതായി   സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പിസിസി അധ്യക്ഷന്മാരോട് ആവശ്യപ്പെട്ടു. 

ജന്മദിനത്തിൽ കേക്ക് മുറിക്കൽ ഉൾപ്പെടെയുള്ള എല്ലാത്തരം ആഘോഷങ്ങളും ഒഴിവാക്കണമെന്നാണ് നിർദ്ദേശം.

സോണിയാ​ഗാന്ധിയുടെ 64 ആം ജന്മദിനമാണ് ഇന്ന്. 1946 ഡിസംബർ 9 ന് ഇറ്റലിയിലെ വിക്കെൻസാ ​ഗ്രാമത്തിലാണ് ജനിച്ചത്. 1968 ൽ രാജീവ് ​ഗാന്ധിയെ വിവാഹം ചെയ്തു.

Contact the author

Web Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More