കർഷക പ്രക്ഷോഭം 18 ആം ദിവസം; കന്നുകാലികളുമായി കർഷകർ ഡൽഹിയിലേക്ക്; കേന്ദ്രം വീണ്ടും ചർച്ചക്ക്

ഡല്‍ഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമാക്കി കർഷക സംഘടനകൾ. സമരം രണ്ടാം ഘട്ടത്തിലേക്ക് പ്രവശിക്കുന്നതിന്റെ ഭാ​ഗമായി രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ കന്നുകാലികളും ട്രാക്ടറുകളുമായി തലസ്ഥാനത്തേക്ക് തിരിച്ചു.കന്നുകാലികളുമായി കൂട്ടം കൂട്ടമായാണ് കർഷകർ ഡൽഹിയിലേക്ക് നീങ്ങുന്നത്. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ‍ഡൽഹിയിലേക്കുള്ള കൂടുതൽ ദേശീയ പാതകൾ കർഷകർ ഉപരോധിക്കും. കർഷക സംഘടനാ നേതാക്കൾ നാളെ നിരാഹാര സമരം നടത്തും. രാജ്യവ്യാപകമായാണ് കർഷക സംഘടനാ നേതാക്കൾ നിരാഹാര സമരം നടത്തുക. 

അതേ സമയം കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നാളെ വീണ്ടും ചർച്ച നടത്തിയേക്കും. ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം കർഷക സംഘടനകളെ അറിയിച്ചിട്ടുണ്ട്. എഴുതി തയ്യാറാക്കിയ നിർദ്ദേശങ്ങളിന്മേൽ ആയിരിക്കും ചർച്ച. അതേ സമയം കർഷക സംഘടനകൾ ഇതിനോട് പ്രതികരിച്ചിട്ടില്ല. കർഷക നിയമങ്ങൾ പൂർണമായും പിൻവലിക്കാതെ ചർച്ചക്കില്ലെന്ന നിലപാടിലാണ് കർഷകർ. 

കർഷകർ  ടോൾ പ്ലാസകൾ ഉത്തരേന്ത്യയിൽ വ്യാപകമായി ഉപരോധിച്ചു. ഡൽഹി- ചണ്ഡീ​ഗഡ് ദേശീയ പാതയിലെ കർനൂർ, പാനിപറ്റ് ടോൾ പ്ലാസകൾ പ്രക്ഷോഭകർ തുറന്നുവിട്ടു. പ്രക്ഷോഭം മുന്നിൽകണ്ട് ഡൽഹി- ഹരിയായന അതിർത്തിയിൽ ഫരീദാബാദ് പൊലീസ് 3500 ഓളം പൊലീസുകാരെ വിന്യസിച്ചു. ബദർപൂർ, ​ഗുരു​ഗ്രാം, കുൻടലി-​ഗാസിയാബാദ്-പൽവാൾ, പാലി, ധനൂജ് അതിർത്തിയിലാണ് കർഷകർക്കെതിരെ പൊലീസിനെ വിന്യസിച്ചത്. ഇവിടുത്തെ അതിർത്തിയിൽ പൊലീസ് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ദേശവിരുദ്ധ സംഘടനകൾ സമരം ഹൈജാക്ക് ചെയ്തെന്ന കേന്ദ്രമന്ത്രിമാരുടെ ആരോപണം കർഷക സംഘടനാ നേതാക്കൾ തള്ളി. സമരത്തിൽ അത്തരക്കാരുണ്ടെങ്കിൽ സർക്കാർ പിടികൂടണമെന്ന് കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു. കർഷക പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താനാണ് കേന്ദ്രമന്ത്രിമാരുടെ ശ്രമമെന്ന് കർഷക സംഘടനാ നേതാക്കൾ ആരോപിച്ചു. സമരം ഇടത്-മാവോയിസ്റ്റ് സംഘടനകൾ ഹൈജാക്ക് ചെയ്തെന്ന് റെയിൽവെ മന്ത്രി ട്ര്വിറ്ററിലൂടെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.  


Contact the author

Web Desk

Recent Posts

National Desk 17 hours ago
National

രാജ്യത്തെ ഭിന്നിപ്പിക്കുന്നവയിലല്ല, ഒന്നിപ്പിക്കുന്ന വിഷയങ്ങളിലാണ് ജനങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്- ചീഫ് ജസ്റ്റിസ് എന്‍ വി രമണ

More
More
National Desk 17 hours ago
National

പുലിറ്റ്‌സർ ജേതാവായ കശ്മീരി ഫോട്ടോ ജേർണലിസ്റ്റ് സന്ന ഇർഷാദ് മട്ടൂവിന് വിദേശ യാത്ര വിലക്ക്; കാരണം വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍

More
More
National Desk 17 hours ago
National

ടീസ്റ്റ സെതല്‍വാദും ശ്രീകുമാറും റിമാന്‍ഡില്‍

More
More
Natinal Desk 19 hours ago
National

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്; മത്സരം വ്യക്തികള്‍ തമ്മിലല്ല, ആശയങ്ങള്‍ തമ്മില്‍ - യശ്വന്ത് സിന്‍ഹ

More
More
National Desk 1 day ago
National

ബുള്‍ഡോസര്‍ രാജ്: ജാവേദ്‌ മുഹമ്മദിന്‍റെ വീട് പൊളിച്ചത് അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നെന്ന് യു പി സര്‍ക്കാര്‍ കോടതിയില്‍

More
More
National Desk 1 day ago
National

മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ ജയിലില്‍ അടച്ചു; ജാമ്യഹര്‍ജി തള്ളി

More
More