അലാവുദ്ദീനായി അംബാനി, ഭൂതമായി മോദി; കമ്രയുടെ ട്വീറ്റ് വൈറല്‍

സമകാലീന ഇന്ത്യൻ സാഹചര്യങ്ങളെ കൂട്ടിയിണക്കി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര ചെയ്ത ട്വീറ്റ് വൈറലാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വ്യവസായി മുകേഷ് അംബാനിയുടെയും മോർഫ് ചെയ്ത ചിത്രമാണ് പുതിയതായി പങ്കുവെച്ച് ട്വീറ്റിലുള്ളത്. മാന്ത്രികവിളക്കുമായി ചിരിച്ചുനില്‍ക്കുന്ന അലാവുദ്ദീനായി മുകേഷ് അംബാനിയെയും കുപ്പിയില്‍ നിന്നും വന്ന ഭൂതമായി നരേന്ദ്ര മോദിയെയും ചിത്രീകരിച്ചിരിക്കുന്ന കാര്‍ട്ടൂണാണ് സംഭവം.

കാർഷികബില്ലുകളിൽ ഉൾപ്പെടെ രാജ്യം കുത്തകകൾക്ക് തീറെഴുതുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ ട്വീറ്റിന് വമ്പന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോസ് വിത്ത് എംപ്ലോയി (തൊഴിലാളി മുതലാളിക്കൊപ്പം) എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കേന്ദ്രസര്‍ക്കാരിനെതിരെ നേരത്തെയും കുനാല്‍ കമ്ര വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കര്‍ഷക പ്രതിഷേധത്തിനിടയില്‍ യോഗ ചെയ്യുന്ന മോദിയുടെ ചിത്രമായിരുന്നു ഭാരത് ബന്ദിനിടെ കുനാല്‍ കമ്ര പങ്കുവെച്ചത്. സുപ്രീംകോടതിക്കെതിരേ ട്വീറ്റ് ചെയ്തുവെന്നപേരിൽ കമ്ര കോടതിയലക്ഷ്യ നടപടികൾ നേരിടുന്നുണ്ട്. 


Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More