സമരഭൂമിയില്‍ സിഖ് ആത്മീയ ആചാര്യന്‍ ആത്മഹത്യ ചെയ്തു

ഡല്‍ഹി: ഡല്‍ഹിയിലെ സമരഭൂമിയില്‍ സിഖ് ആത്മീയ ആചാര്യന്‍ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഗുരുദ്വാരയില്‍ നിന്നുളള പുരോഹിതന്‍ ബാബ റാം സിങ്ങാണ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യക്കുറിപ്പ് എഴുതിയാണ് അദ്ദേഹം ജീവന്‍ ത്യജിച്ചത്. സിംഘു അതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ കുണ്ട്‌ലിയില്‍ വച്ച് വെടിയുതിര്‍ത്ത് ആത്മഹത്യചെയ്യുകയായിരുന്നു.

സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന കര്‍ഷകരുടെ വേദന തനിക്ക് മനസിലാവും, കേന്ദ്രസര്‍ക്കാര്‍ നീതി നടപ്പിലാക്കുന്നില്ല. അനീതി കാണിക്കുന്നത് പാപമാണ് അതുപോലെ അനീതി സഹിക്കുന്നതും പാപമാണ്. കര്‍ഷകരെ പിന്തുണയ്ക്കാനായി സര്‍ക്കാര്‍ തന്ന അവര്‍ഡുകള്‍ തിരികെ നല്‍കി, താന്‍ സ്വയം ജീവന്‍ വെടിയുകയാണ്  എന്നാണ് അദ്ദേഹം കുറിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം വെളളിയാഴ്ച്ച കര്‍ണാലില്‍ നടക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ വ്യക്തമാക്കി.

ഇന്നലെ ബാബാ റാം സിങ്ങ് ഭാരതീയ കിസാന്‍ യൂണിയന്‍ ഹരിയാന യൂണിറ്റ് മേധാവി ഗുര്‍ണാം സിങ്ങ് ചാര്‍ഹുനിയെ സന്ദര്‍ശിക്കുകയും കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങി നിരവധി നേതാക്കളാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. അതേസമയം കാര്‍ഷിക നിയമത്തിനെതിരായ ഡല്‍ഹിയിലെ പ്രക്ഷോഭം ഇരുപത്തിയൊന്ന് ദിവസം പിന്നിടുകയാണ്. പഞ്ചാബ്. ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുളള നിരവധി കര്‍ഷകരാണ് ദേശീയ തലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്. നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷകര്‍.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More