ഡല്‍ഹി: കേരളത്തിലെ ഇടതുപക്ഷം പഞ്ചാബിലെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരവുമായി ബന്ധപ്പെട്ട് വിവിധസംസ്ഥാനത്തിലെ കര്‍ഷകരുമായി ഓണ്‍ലൈനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങളായി കേരളം ഭരിക്കുന്നവര്‍ പഞ്ചാബിലെ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചു, സ്വന്തം സംസ്ഥാനത്ത് എപിഎംസി സ്ഥാപിക്കാന്‍ അവര്‍ ഒന്നും ചെയ്യുന്നില്ല, കേരളത്തില്‍ മണ്ഡികളുമില്ല, എന്നിട്ടും എന്തുകൊണ്ടാണ് അവിടെ സമരങ്ങളില്ലാത്തതെന്ന് പ്രധാനമന്ത്രി ചോദിച്ചു. ബംഗാളില്‍ കിസാന്‍ നിധി നടപ്പിലാക്കാത്തയാളാണ് പഞ്ചാബിലെ കര്‍ഷകര്‍ക്കുവേണ്ടി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി മമതയെ പരിഹസിച്ചു.
പ്രതിപക്ഷം കോര്‍പ്പറേറ്റ് കമ്പനികള്‍ കൃഷിഭൂമി തട്ടിയെടുക്കുമെന്ന ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയാണ്, ചില നേതാക്കള്‍ രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി കര്‍ഷകരെ വഴിതെറ്റിച്ചുകൊണ്ടിരിക്കുകയാണെന്നും നരേന്ദ്രമോദി ആരോപിച്ചു. അതേസമയം തുറന്ന മനസോടെ കര്‍ഷകരുമായി സംവദിക്കാന്‍ തയാറാണെന്ന് പിഎം കിസാന്‍ നിധിയുടെ വിതരണം നിര്‍വഹിച്ചുകൊണ്ട് മോദി പറഞ്ഞു. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായി 18,000 കോടി രൂപ കര്‍ഷകര്‍ക്ക് അനുവധിച്ചു. കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം എത്തുമെന്നും അദ്ദേഹം പറഞ്ഞു.