ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം

എറണാകുളം:  ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2021 മെയ് മാസത്തിൽ നടക്കുന്നതിനാൽ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പട്ടികയിലെ  വിവരങ്ങൾ ശരിയാണെന്നും  പൊതുജനങ്ങൾക്ക് പരിശോധിച്ച് ഉറപ്പാക്കാം. 2021ജനുവരി 1ന് മുൻപ് 18 വയസ്സ് തികയുന്നവർക്ക്‌ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. എല്ലാ പൗരന്മാർക്കും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും  നിലവിലുള്ള വോട്ടർമാർക്ക് വോട്ടർപട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃത മാറ്റങ്ങൾ വരുത്തുന്നതിനും ഡിസംബർ 31 വരെ അവസരമുണ്ട്. കരട് വോട്ടേഴ്സ് ലിസ്റ്റ് 2020 നവംബർ 16-ന് പ്രസിദ്ധീകരിച്ചിരുന്നു. 18 വയസ്സ് തികയുന്ന ഭിന്നശേഷിക്കാർ, ട്രൈബൽ വിഭാഗങ്ങൾ, ഭിന്നലിംഗക്കാർ, പ്രവാസികൾ, സർവീസ് വോട്ടേഴ്സ്, യുവജനങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ തുടങ്ങി  അർഹരായ ഒരാൾപോലും ഒഴിവാക്കപ്പെടരുത് എന്ന ലക്ഷ്യം മുൻനിർത്തിയാണ് സംക്ഷിത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2021 ആവിഷ്കരിച്ചിരിക്കുന്നത്.

ഓൺലൈൻ അപേക്ഷകൾ www.nvsp.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. ഏതെങ്കിലും നിയോജക മണ്ഡലത്തിൽ ആദ്യമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ സമർപ്പിക്കുന്നവർ വോട്ടർമാർ ഫോം നമ്പർ 6ൽ  അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്/ എസ് എസ് എൽ സി ബുക്കിന്റെ ആദ്യപേജ് / ഡ്രൈവിംഗ് ലൈസൻസ്/  പാസ്പോർട്ട് രേഖ;  മേൽവിലാസം തെളിയിക്കുന്നതിന് ആവശ്യമായ രേഖയും റേഷൻ കാർഡ് പാസ്പോർട്ട് ആധാർ കാർഡ് മുഖം വ്യക്തമായി കാണുന്ന രീതിയിലുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും അപ്‌ലോഡ് ചെയ്യണം . ഏതെങ്കിലും നിയോജക മണ്ഡലത്തിൽ ആദ്യമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന വരും ഏതെങ്കിലു നിലവിൽ ഏതെങ്കിലും നിയോജകമണ്ഡലത്തിൽ വോട്ട് ഉള്ള വ്യക്തി മറ്റൊരു മണ്ഡലത്തിലേക്ക് പേർ ഇപ്പോഴും ഫോം  നമ്പർ  6ൽ  അപേക്ഷ സമർപ്പിക്കണം. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

വിദേശത്ത് ജോലി ചെയ്തുവരുന്ന ആളുകൾ പ്രവാസി വോട്ടർ ആയി അപേക്ഷിക്കുന്നതിനു ഫോം 6 എ പ്രകാരം  അപേക്ഷ സമർപ്പിക്കണം. നിലവിൽ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ഏതെങ്കിലും ബൂത്തിൽ വോട്ടു ആയിട്ടുള്ള വ്യക്തിയുടെ ഫോട്ടോ വ്യക്തിപരമായ മറ്റു വിവരങ്ങളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിന് ഫോം നമ്പർ 8 പ്രകാരവും നിലവിൽ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ഏതെങ്കിലും ബൂത്തിൽ വോട്ടർ ആയിട്ടുള്ള വ്യക്തി അതേ നിയോജകമണ്ഡലത്തിലെ മറ്റൊരു ബൂത്തിലേക്ക് പേര് ചേർക്കുന്നതിനായി ഫോം  നമ്പർ 8 എ പ്രകാരവും അപേക്ഷ സമർപ്പിക്കണം . ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ഏതെങ്കിലും ബൂത്തിൽ വോട്ടർമാർ ആയിട്ടുള്ള വ്യക്തി സ്വമേധയാ അല്ലെങ്കിൽ മറ്റൊരാളുടെ പേര് നീക്കം ചെയ്യുന്നതിനായി ഫോം നമ്പർ 7 പ്രകാരം  അപേക്ഷ സമർപ്പിക്കണം. 

Contact the author

Web Desk

Recent Posts

Web Desk 1 hour ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 9 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More