ശ്രീലങ്കയില്‍ അറസ്റ്റിലായ മത്സ്യബന്ധന തൊഴിലാളികളുടെ മോചനം നേരത്തെയാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

ഡല്‍ഹി: ശ്രീലങ്കന്‍ തീരത്ത് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ മത്സ്യതൊഴിലാളികളുടെ മോചനം നേരത്തെയാക്കണമെന്ന് ശ്രീലങ്കയോട് ആവശ്യപ്പെട്ട് ഇന്ത്യ. ശ്രീലങ്കന്‍ കസ്റ്റഡിയിലുളള ഇന്ത്യയുടെ എല്ലാ മത്സ്യബന്ധനബോട്ടുകളും വിട്ടയക്കണമെന്നും ഫിഷറീസ് മന്ത്രാലയം ആവശ്യപ്പെട്ടു. ശ്രീലങ്കയും ഇന്ത്യയും സംയുക്തമായി നടത്തിയ വിര്‍ച്വല്‍ യോഗത്തിലാണ് മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും സംബന്ധിച്ച പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തത്.

ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്ത നാല്‍പ്പത് മത്സ്യത്തൊഴിലാളികളുടെയും ആറ് ബോട്ടുകളുടെയും മോചനം നേരത്തെയാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. പാല്‍ക്ക് ബേയില്‍ മത്സ്യബന്ധനത്തിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പ്രധാന്‍ മന്ത്രി മത്സ്യ സമ്പദ് യോചനയെക്കുറിച്ചും തമിഴ്‌നാട്, പുതുച്ചേരി സര്‍ക്കാരുകള്‍ക്കുകീഴില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഇന്ത്യ എടുക്കുന്ന നടപടികളെക്കുറിച്ചും ചര്‍ച്ചയില്‍ സംസാരിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും സന്നദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സയും സെപ്റ്റംബറില്‍ നടന്ന വെര്‍ച്വല്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിരുന്നു. ഇന്ത്യയും ശ്രീലങ്കയുമായുളള ആദ്യ സംയുക്ത ചര്‍ച്ച 2016 ഡിസംബര്‍ 31ന് ഡല്‍ഹിയില്‍ വച്ചായിരുന്നു നടന്നത്. രണ്ടാം ഘട്ട ചര്‍ച്ച കൊളംബോയിലും മൂന്നാംഘട്ടം ന്യൂഡല്‍ഹിയിലും വച്ച് സംഘടിപ്പിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More